അനവസരത്തിലെ കൊപ്ര സംഭരണം
സെപ്റ്റംബര്‍ 24, 2005 at 11:47 am (ഇടപെടലുകള്‍)
ക്വിന്റലിന് 3570 രൂപ നിരക്കിൽ കേരഫെഡ് കൊപ്ര ഇപ്പോൾ സംഭരിക്കുന്നത് കർഷകരെ സഹായിക്കുവാനല്ല. കാരണം ഇപ്പോൽ ചില്ലീടാണെന്നതും അയൽ സംസ്ഥാനങ്ങളിൽ കൊപ്ര കുറഞ്ഞ നിരക്കിൽ ലഭ്യമാണെന്നതും പലതരം വെട്ടിപ്പുകൾക്കും വഴിയൊരുക്കും. തെരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് സുതാര്യത പൂർണമായും ഒഴിവാക്കിയുള്ള സംഭരണം പല കള്ളത്തരങ്ങൾക്കും വേദിയാകും. കൊപ്ര സംഭരിക്കേണ്ടത് ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള നല്ലീട് സമയത്താണ്.



















കലേഷ് | kalesh പറഞ്ഞു,
സെപ്റ്റംബര്‍ 24, 2005 at 4:27 pm
ചന്ദ്രേട്ടൻ എന്താ വിചാരിച്ചത്? ഈ രാഷ്ട്രീയക്കാര് പൊതുജനത്തിന്റെ നന്മയ്ക്ക് വേണ്ടിയാണോ അനവസരത്തിൽ കൊപ്ര സംഭരിക്കുന്നത് എന്നാണോ?
Keralafarmer പറഞ്ഞു,
സെപ്റ്റംബര്‍ 24, 2005 at 5:27 pm
ഇതൊരു പകൽ കൊള്ളയണെന്നതാണ് ശരി. മുൻപും കൊപ്ര സംഭരണവും കൊള്ളയും നടന്നിട്ടുണ്ട് അത് വീണ്ടും തുടങ്ങാൻ പോകുന്നുവെന്നുമാത്രം.