പുരയിടകൃഷി
ഡിസംബര്‍ 12, 2005 at 1:39 pm (കൃഷി വകുപ്പ്)
(വേദി: അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് 2005)
ഞാൻ പങ്കെടുത്ത ചർച്ചകളിൽ എനിക്കേറ്റവും ആകർഷണീയമായിത്തോന്നിയ ഒരു വിഷയം ചുവടെ ചേർക്കുന്നു.
കേരളത്തിലെ ഒരു കൃഷിഭവനിലെ കൃഷി ഓഫീസർ ചെയ്ത സുതാര്യവും പ്രയോജനപ്രദവുമായ പ്രവർത്തനം തെങ്ങുകൃഷിയുമായി ബന്ധപ്പെട്ട് അവതരിപ്പിക്കുകയുണ്ടായി. നാലു വർഷങ്ങൾക്കുമുമ്പ് 500 കർഷകരെ ഉൾപ്പെടുത്തി ശരാശരി 10 തെങ്ങുകൾ വീതം കണക്കാക്കി വെറും 150 രൂപ മാത്രം നൽകിക്കൊണ്ട് നല്ല ഒരു പ്രവർത്തനം കാഴ്ചവെച്ചു. അത് ഇപ്രകാരമായിരുന്നു.
പാഴ് മരങ്ങൾ മുറിച്ചുമാറ്റി തെങ്ങുകൾക്ക് നമ്പർ ഇട്ടു. ഓലയുടെ എണ്ണം അപ്പോഴുള്ള തേങ്ങയുടെ എണ്ണം എന്നിവ ഒരു റജിസ്റ്ററിൽ രേഖപ്പെടുത്തി. കർഷകർതന്നെ പച്ചിലവളങ്ങളും മണ്ണിര ക്മ്പോസ്റ്റും മറ്റും നിർമിച്ച് ശാസ്ത്രീയമായ രീതിയിൽ വളപ്രയോഗം നടത്തുകയും എല്ലാവർഷവും കിട്ടിയ തേങ്ങയുടെ കണക്കുകൾ സൂക്ഷിക്കുകയും ചെയ്തു. ഇപ്പോൾ നാലു വർഷങ്ങൾക്കുശേഷം മറ്റു കർഷകരെ അത് കാണുവാൻ അദ്ദേഹം ക്ഷണിക്കുകയാണ്. ഇക്കാര്യത്തിൽ അന്വേഷണങ്ങൾക്ക് കൺവീനർ ആയിരുന്ന ഭാസ്കരൻ.സി, കാർഷിക കോളേജ്, തിരുവനന്തപുരം മറുപടി പറയട്ടെ. കർഷകർക്ക് കൃഷിരീതികൾ അറിയാമെങ്കിലും ശാസ്ത്രീയമായ അറിവുകൾ കൂടിച്ചേരുമ്പോഴുണ്ടാകുന്ന നേട്ടങ്ങൾ പ്രശംസനീയം തന്നെയാണ്. ഇതിനേക്കാൾ നല്ല രീതിയിൽ പ്രവർത്തിക്കുവാൻ മറ്റു കൃഷിഭവനുകൾക്കും കഴിയണം. ഇവർ ശമ്പളം വാങ്ങുന്നത് എൽ.ഡി.സി യുടെയും അക്കൌണ്ട്‌അന്റിന്റെയും പ്യൂണിന്റെയും ജോലിക്കല്ലയെന്നും കാർഷിക മേഖലയുടെ വികസനമാണ് ലക്ഷ്യമെന്നും ഗ്രാമ പഞ്ചായത്തുകൾക്കും ഓർമ വേണം.



















കലേഷ് | kalesh പറഞ്ഞു,
ഡിസംബര്‍ 13, 2005 at 4:41 pm
ചന്ദ്രേട്ടോ, പറഞ്ഞത് സത്യം. കൃഷി ഭവനുകൾ നേരേ ചൊവ്വേ പ്രവർത്തിച്ചിരുന്നെങ്കി വല്ല പാടുമുണ്ടായിരുന്നോ… സർക്കാർ എത്ര രൂപയാണ് കർഷകരെ സഹായിക്കാനായി നീക്കി വയ്ക്കുന്നത്. ഈ പണത്തിന്റെ ഒരു ശതമാനമെങ്കിലും അത് കിട്ടേണ്ട സാധാരണ കർഷകന് കിട്ടുന്നുണ്ടോ? മേൽത്തരം വിത്തുകൾ, സബ്സിഡിയോടെ ലഭിക്കേണ്ട വളങ്ങൾ…
കേരള ഫാർമർ/Kf പറഞ്ഞു,
ഡിസംബര്‍ 14, 2005 at 6:03 am
കേരളത്തിലെ കൃഷിഭവനുകൾ മുഖാന്തിരം ശമ്പളമായും മറ്റും ചെലവാക്കുന്ന ലക്ഷങ്ങൾ മൊത്തം കാർഷിക ഉത്‌പാദനെത്തെക്കാൾ കൂടുതലാണോ എന്നു ഞാൻ സംശയിക്കുന്നു. ഇത്തരം കൃഷിഭവനുകൾ കർഷകർക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല എന്നുമാത്രമല്ല കാർഷിക മേഖലയെ തകർക്കാൻ കൂട്ടു നിൽക്കുകയും പൊതു ഖജനാവ് കാലിയാക്കി പൊതു കടം വർധിപ്പിക്കുകയും ചെയ്യുന്നു. കർഷകരും ശസ്ത്രജ്ഞരും രണ്ടു ധ്രുവങ്ങളിലും ആണ്. ഇതിന് പരിഹാരമായി നടപ്പിലാവുന്ന അഗ്രോക്ലിനിക്കുകളും പ്രഹസനമാക്കി മാറ്റുവാനുള്ള ശ്രമത്തിലാണ് കൃഷിഭവനുകൾ. മണ്ണിനെ കൊല്ലുന്ന ഇവരെ കർഷകർ തന്നെ നേരിടണം. കൃഷി, ഭക്ഷണം, ആരോഗ്യം, ചികിത്സ, പ്രകൃതി എന്ന ചങ്ങല ഇന്ന് ചൂഷണത്തിന്റെ പാതയിലാണ്.
പ്രതികരിച്ചതിന് കലേഷിന് നന്ദി.