ഇൻസെക്ടിസൈഡ്‌ ആക്ടും ഇൻസെക്ടിസൈഡ്‌ റൂളും

1968 ലെ ഇൻസെക്ടിസൈഡ്‌ ആക്ടും 1971 ലെ ഇൻസെക്ടിസൈഡ്‌ റൂളും കാലപ്പഴക്കം ചെന്നതും ദോഷകരവും ആണ്‌. അക്കാലത്ത്‌ ഉണ്ടായിരുന്നതിനെക്കാൾ വീര്യം കൂടിയ പല പെസ്റ്റിസൈഡുകളും ആഗോളവിപണിയിൽ സ്ഥാനം പിടിക്കുകയും വീര്യം എത്രതന്നെ കൂടിയാലും അതെല്ലാം കഠിനമായ വിഷത്തിൽത്തന്നെ നിലകൊള്ളുകയും ചെയ്തു. WTO യും മറ്റും പലകാര്യങ്ങളിലും പരിഷ്കാരങ്ങൾ ലോകമെമ്പാടും നടത്തുകയാണല്ലോ. എന്തുകൊണ്ട്‌ ഇക്കാര്യം മാത്രം ഒഴിവാക്കി? മൊൺസാന്റോ പോലുള്ള വിഷനിർമാതാക്കളെ സഹായിക്കുകതന്നെയാണല്ലോ ഇതിന്റെ പിന്നിലെ സത്യം.
1994 ൽ നടന്ന ചർച്ചയിൽ തടസ്സം നിന്ന ഇന്ത്യ എങ്ങിനെയാണ്‌ ഇതിന്റെയെല്ലാം വിപണിയായി മാറിയത്‌. WHO ധാരാളം പെസ്റ്റിസൈഡുകളുടെ വീര്യത പ്രസിദ്ധീകരിച്ചത്‌ ഇന്ത്യൻ നിയമത്തെ മറികടക്കുവാൻ കെൽപ്പുള്ളവയായിരുന്നോ? 38 വർഷമായി ചുവപ്പും, മഞ്ഞയും, നീലയും, പച്ചയും നിറങ്ങൾ കാട്ടി ഇന്ത്യൻ ജനതയെ കേന്ദ്രം പറ്റിക്കുകയായിരുന്നില്ലെ ചെയ്തത്‌. എൻഡോസൾഫാൻ മോഡറേറ്റ്‌ലി ഹസാർഡസും കാർബോഫുറാൻ ഹൈലി ഹസാർഡസും ബ്രോമാഡിയോലോൺ എക്സ്‌ട്രീമിലി ഹസാർഡസും ആണ്‌ എങ്കിൽ ഇവമൂന്നും ഇന്ത്യയിൽ ഒരേ ശ്രേണിയിലെ കഠിനവിഷം മാത്രമാണ്‌. ഇത്‌ ഒരു ഉദാഹരണം മാത്രം. ഇന്ത്യയിൽ ഇത്തരം വിഷനിർമാതാക്കളുടെ സ്റ്റൈഫന്റും സ്കോളർഷിപ്പും കൈപ്പറ്റിക്കൊണ്ട്‌ പ്രവർത്തിക്കുന്ന നമ്മുടെ ശാത്രജ്ഞർ നമ്മെത്തന്നെ കൊല്ലുകയല്ലെ ചെയ്യുന്നത്‌.

3അഭിപ്രായങ്ങള്‍

  1. കേരള ഫാർമർ/Kf പറഞ്ഞു,

    മാര്‍ച്ച് 7, 2006 at 11:17 am

    ബൂലോകരെ ഈ പേജൊന്നുവായിക്കൂ എന്റെ ഒറ്റയാൾ പ്രതിക്ഷേധതിൽ പങ്കാളികളാകൂ.

  2. കേരള ഫാർമർ/Kf പറഞ്ഞു,

    മാര്‍ച്ച് 9, 2006 at 11:05 am

    ഇൻസെക്റ്റിസൈഡ്‌ ആക്ടും റൂളും എന്ന കേന്ദ്ര നിയമം ഭേദ്ഗതി ചെയ്യണം (A PDF File)

  3. കേരള ഫാർമർ/Kf പറഞ്ഞു,

    മാര്‍ച്ച് 16, 2006 at 4:34 pm

    “കീടനാശിനി നിയമം പരിഷ്കരിക്കണം” മാതൃഭൂമിയിൽ 16-03-05 -ൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു.–>

അഭിപ്രായം രേഖപ്പെടുത്തുക

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location