അമേരിക്കക്കാര്‍ തിന്നുതീര്‍ക്കുന്നത് അഞ്ചിരട്ടി
May 5, 2008 at 8:16 am (വാര്‍ത്തകള്‍)
വാഷിങ്‌ടണ്‍: ഇന്ത്യക്കാരിപ്പോള്‍ കൂടുതല്‍ ഭക്ഷിക്കുന്നതാണ് ആഗോള ഭക്ഷ്യപ്രതിസന്ധിയുടെ പ്രധാന കാരണമെന്ന യു.എസ്. പ്രസിഡന്റ്‌ജോര്‍ജ്‌ബുഷിന്റെ വിവാദപ്രസ്‌താവന ശരിയല്ലെന്ന് കണക്കുകള്‍ പറയുന്നു.
അമേരിക്കയിലെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗം ഇന്ത്യയിലേതിന്റെ അഞ്ചിരട്ടിയിലേറെയാണെന്ന് യു.എസ്. കൃഷിവകുപ്പ് ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുതന്നെ വ്യക്തമാക്കുന്നുണ്ട്. 2007ല്‍ ഇന്ത്യയില്‍ 178 കിലോഗ്രാമായിരുന്നു പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ഉപഭോഗമെങ്കില്‍ അമേരിക്കയില്‍ ഇത് 1046 കിലോഗ്രാമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനിലേതിന്റെ ഇരട്ടിയും ചൈനയിലേതിന്റെ മൂന്നിരട്ടിയുമാണ് അമേരിക്കയിലെ ഭക്ഷ്യധാന്യ ഉപഭോഗമെന്നും റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2003ല്‍ 946 കിലോഗ്രാമായിരുന്നു അമേരിക്കയിലെ ഭക്ഷ്യധാന്യ ഉപഭോഗം. 2007 ആയപ്പോള്‍ ഇത് 1046 കിലോഗ്രാമായെങ്കില്‍ ഇന്ത്യയിലെ ധാന്യോപഭോഗം ഇക്കാലയളവില്‍ വര്‍ധിച്ചതേയില്ല.
ധാന്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഈ അന്തരം. 2007ല്‍ ഓരോ അമേരിക്കക്കാരനും ശരാശരി 78 കിലോഗ്രാം പാല്‍ (പാലുത്‌പന്നങ്ങള്‍ ഇതില്‍പ്പെടില്ല) അകത്താക്കിയെങ്കില്‍ ഇന്ത്യയിലിത് വെറും 36 കിലോഗ്രാമാണ്. ചൈനയില്‍ 11 കിലോഗ്രാമും. വെണ്ണ, പാല്‍ക്കട്ടി, പാല്‍പ്പൊടി തുടങ്ങിയ പാലുത്‌പന്നങ്ങള്‍ ധാരാളം കഴിക്കുന്നത് വികസിത രാജ്യങ്ങളിലെ പൗരന്മാരാണ് എന്നതുകൂടി ഇവിടെ കണക്കിലെടുക്കണം. ഭക്ഷ്യയെണ്ണകളുടെ പ്രതിശീര്‍ഷ ഉപഭോഗം ഇന്ത്യയില്‍ 11 കിലോഗ്രാമാണെങ്കില്‍ അമേരിക്കയില്‍ 41 കിലോഗ്രാമാണ്.
ഓരോ അമേരിക്കക്കാരനും പ്രതിവര്‍ഷം ഭക്ഷിക്കുന്നത് 42.6 കിലോ മാട്ടിറച്ചിയും 45.4 കിലോ കോഴിയിറച്ചിയുമാണ്. ഇന്ത്യയില്‍ ഇവ 1.6 കിലോയും 1.9 കിലോയുമാണ്.
കടപ്പാട്-മാതൃഭൂമി 5-5-08



















പ്രശാന്ത് said,
May 5, 2008 at 10:00 am
സ്വന്തം വൃണത്തെ മറയ്ക്കാന്‍ മറ്റുള്ളവരുടെ പുണ്ണിനെ കുറ്റം പറയുന്ന ഈ സ്വഭാവം നിര്‍ത്താത്തിടത്തോളം കാലം അമേരിക്കയും, അമേരിക്കക്കാരും നന്നാകില്ല