ഹൊ - ഗ്നു/ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം എന്തൊരാശ്വാസം

ഒന്നാമത്തെ ആശ്വാസം വൈറസുകള്‍ തന്നെ. ഏതെല്ലാം പ്രശ്നങ്ങളാണ് ഈ വൈറസുകള്‍ വരുത്തിവെയ്ക്കുന്നത്‌. ഒരു ഐ.ടി പ്രൊഫഷണലല്ലാത്ത ഒരു പൗരന് ഈ മേഖലയില്‍ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടിവരുക. അങ്കിള്‍ എന്ന ഉപഭോക്താവിന് വൈറസ്‌ കാരണം തന്റെ സിസ്റ്റം റീ ഫോര്‍മാറ്റ്‌ ചെയ്യേണ്ടി വന്നു. ആദ്യം വന്നു നോക്കിയ ആള്‍ പറഞ്ഞത്‌ സിസ്റ്റത്തിനകത്ത്‌ എന്തോ അടിച്ച്‌ പോയി എന്നും അത്‌ മാറ്റി വെയ്ക്കണം എന്നുമാണ്. അദ്ദേഹം പുതിയ പാര്‍ട്ടും വാങ്ങി. അതിന്റെ കാശ്‌ പോയത്‌ മെച്ചം. അദ്ദേഹം സേവ്‌ ചെയ്തിട്ടിരുന്ന എല്ലാം നഷ്ടപ്പെട്ടു. പലരും പറയും വേണ്ടതൊക്കെ ബാക്കപ്പ്‌ ചെയ്താല്‍ മതി. അതെല്ലാം റീ സ്റ്റോര്‍ ചെയ്യാം എന്നൊക്കെ. പക്ഷെ സിസ്റ്റം നന്നാക്കുവാന്‍ വരുന്നവര്‍ എല്ലാം നീക്കം ചെയ്തേ ചെയ്യുകയുള്ളു. വര്‍ഷങ്ങളായി എത്രപാവശ്യം എന്റെ സിസ്റ്റം ഫോര്‍മാറ്റ്‌ ചെയ്തു എന്ന്‍ എനിക്കുതന്നെ അറിയില്ല. കാരണം വൈറസ്‌ തന്നെ. വൈറസുകള്‍ സമ്മാനിക്കുന്നവരാണോ ആന്റി വൈറസുകളും വിറ്റ്‌ കാശാക്കുന്നത്‌ എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു.

രണ്ടാമത്തെ പ്രശ്നം മൈക്രോസോഫ്‌റ്റിന്റെ ലൈസന്‍സ്‌ തന്നെ. ഓഫീസുകളില്‍ സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്ക്‌ അവ ലൈസന്‍സ്‌ ഉള്ളവ തന്നെ ആയിരിക്കാം. എന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കളാണ് ഇവിടെയും കബളിപ്പിക്കപ്പെടുന്നത്‌. മൈക്രോസോഫ്‌റ്റിന്റെ ലൈസന്‍സ്‌ ലഭ്യമാക്കുവാന്‍ കഴിയാത്തവര്‍ സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യുകയും ഉപഭോക്താവ്‌ കബളിപ്പിക്കപ്പെടുുകയും ചെയ്യുന്നു. ആനയെവാങ്ങാമെങ്കില്‍ ഒരു തുറട്ടിയും തീര്‍ച്ചയായും വാങ്ങാന്‍ കഴിയും. സിസ്റ്റം വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്ത്‌ ഇന്റെര്‍നെറ്റ് ‌കണക്‌ഷനുംഎടുത്ത്‌ ബ്ലോഗുകളില്‍ അഡിക്ട്‌ ആയിക്കഴിയുമ്പോഴാണ് അറിയുന്നത്‌ മൈക്രോസോഫ്‌റ്റ് ‌പിടികൂടിയാല്‍ വന്‍ തുകയാണ് ഈടാക്കുക എന്ന്‍. എന്നും മനസിലെ കുറ്റബോധം വേട്ടയാടിക്കൊണ്ടേ ഇരിക്കും. അതിനൊരു പരിഹാരം “സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌”ആണ് എന്ന് പലര്‍ക്കും അറിയാം. സിസ്റ്റം വില്‍ക്കുന്നവരുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം ഉപഭോക്താവിനെയാണ് ഇവിടെയും ക്രൂശിക്കുന്നത്‌. വില്‍പനക്കാര്‍ കുറെ സിസ്റ്റം വിറ്റ ശേഷം ആ സ്‌ഥാപനം അടച്ച്‌ പൂട്ടി പുതിയ പേരില്‍ വേറൊരെണ്ണം തുറക്കും. എല്ലാപേരും ഇപ്രകാരം ലൈസന്‍സില്ലാത്ത സിസ്റ്റമാണ് ഉപയോഗിക്കുന്നതെന്ന്‍ നമ്മെ ബോധ്യപ്പെഠുത്തുകയും ചെയ്യും. ലിനക്സിന് ലഭ്യമായ സോഫ്‌റ്റ്‌ വെയറുകള് കുറവാണ്, ഉപയോഗിക്കുവാന്‍ അറിയില്ലല്ലോ, വിപണിയില്‍ കാശ്‌ കൊടുത്ത്‌ കിട്ടുന്ന സേവനങ്ങളല്ലെ മെച്ചം എന്നൊക്കെ പലതും നിങ്ങളുടെ മനസിനെ അലട്ടിക്കൊണ്ടേയിരിക്കും. എന്നാല്‍ അത്‌ അടിസ്‌ഥാനരഹിതമാണ് എന്ന്‍ ഇപ്പോള്‍ ലഭ്യമായ കണക്കുകളില്‍ നിന്നും വ്യക്തമാണ്.

ഒരു മണ്ണെണ്ണ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തില്‍ പുസ്തകം വായിച്ച്‌ പഠിച്ച്‌ വന്നവര്‍ പോലും ലിനക്സിലേയ്ക്ക്‌ വരുവാന്‍ എന്നെപ്പോലെ ഭയന്നിരിക്കുന്നവരാകാം. നിങ്ങള്‍ക്ക്‌ തെറ്റി ഞാന്‍ ലിനക്സിലേയ്ക്ക്‌ പൂര്‍ണമായും മാറിക്കഴിഞ്ഞു. അതിന്റെ പരിമിതികള്‍ സഹിക്കുവാനും പൊറുക്കുവാനും ഞാന്‍ തയ്യാറാണ്. അതി സമര്‍ത്‌ഥരായ സോഫ്റ്റ്‌ വെയര്‍ എഞ്ചിനീയര്‍മാര്‍ നമുക്കില്ലെ പിന്നെന്തിന് നാം ഭയക്കണം. പല കാരണങ്ങള്‍ കൊണ്ടും പലരും സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങിന് തടസം നില്ക്കുന്നത് ഖേദകരം തന്നെ. ഇപ്പോഴെ നിങ്ങള്‍ ലിനക്സിലേയ്ക്ക് ‌മാറിയില്ലെങ്കില്‍ നാളെ ഈ മേഖലയിലേയ്ക്ക്‌ വരുന്ന പുതു തലമുറ സ്കൂളുകളില്‍ പഠിച്ചത്‌ ലിനക്സ്‌ ഓപ്പറേറ്റിംഗ് സിസ്റ്റം ആണെന്ന്‍ ഓര്‍ക്കണം. സ്വാര്‍ത്‌ഥ തല്‍പ്പരര്‍ ലിനക്സിനെ താഴ്‌ത്തിക്കെട്ടുുവാന്‍ ശ്രമിച്ചാല്‍ അത്‌ അവരുടെ അറിവില്ലായ്മ മാത്രമായിരിക്കും.

ഉബുണ്ടു എന്ന വാക്ക്‌ പരതിയാല്‍ ചെന്നെത്തുക നിങ്ങള്‍ക്ക്‌ സൗജന്യമായി സി.ഡി ആഴ്ചകള്‍ക്കുള്ളില്‍ അയച്ചുതരുന്ന പേജിലായിരിക്കും. പ്രതേകിച്ചും അടുത്ത മാസം ഉബുണ്ടുവിന്റെ പുതിയ പതിപ്പ്‌ ഇറങ്ങുകയാണ്.

ഞാന്‍ കബ്യൂട്ടര്‍ ലോകത്ത്‌ സ്വതന്ത്രന്‍ നിങ്ങളോ?

ഞാനിതാ ഡബിയാന്‍ ഗ്നു/ലിനക്സ്‌ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു

ലിനക്സിലോട്ട്‌ വരികയും “ഒരു കര്‍ഷകന്‍ സംസാരിക്കുന്നു” എന്ന ബ്ലോഗ്‌ നാമം “ഒരു കര്‍ഷകന്‍” എന്നായി മാറ്റുകയും ചെയ്തിരിക്കുന്നു.

ഞാനിതാ സ്വനലേഖ ഫൊണറ്റിക്‌ സ്കിം ഇന്‍പുട്ട് മെതേര്‍ഡ്‌ ഉപയോഗിച്ച്‌ പ്രസിദ്ധീകരിക്കുന്ന ആദ്യ പോസ്റ്റ്‌ . ഞാന്‍ വായിക്കുന്നത്‌ മീര ഫോണ്ടുപയോഗിച്ചാണ്. സിബുവും വരമൊഴി എഡിറ്ററും എനിക്കു തന്ന സമ്മാനം ചില്ലറയൊന്നുമല്ല.

സന്തോഷ്‌, അനിവര്‍, മൂര്‍ത്തി:
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം. വിന്‍ഡോസ്‌ വളരെ നാളുകള്‍ ഉപയോഗിച്ചശേഷം ഡെബിയാന്‍ ഗ്നു/ലിനക്സിലേയ്ക്ക്‌ വന്നതുകാരണം രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഒരു വിജയ ലക്ഷ്യം കൈവരിച്ച ആശ്വാസം എനിക്കുണ്ട്‌. കേരളത്തിലെ സ്കൂളുകളില്‍ ലിനക്സ്‌ ഉപയോഗിക്കുന്നതിനാല്‍ വരും തലമുറയ്ക്ക്‌ ഒരു പ്രശ്നവും ഉണ്ടാകാന്‍ വഴിയില്ല. വരമൊഴിയും കീമാനും ഉപയോഗിച്ചശേഷം സ്വനലേഖ ഉപയോഗിക്കുമ്പോഴുണ്ടായ “ടൈപ്പിംഗ്‌ കീ യൂസേജ്‌” (കീ വിന്യാസം കണ്ടെത്തല്‍) രണ്ടു ദിവസം കൊണ്ട്‌ ശരിയാകാവുന്നതേയുള്ളു. ഫയര്‍ഫോക്സിലെ ചില്ല്‍ പ്രശ്നം പൂര്‍ണമായി ഒഴിവായി കിട്ടുകയും ചെയ്തു. വേര്‍ഡ്‌പ്രസും ഫയര്‍ഫോക്സും ഡെബിയന്‍ ഗ്നു/ലിനക്സും കൈകോര്‍ക്കുന്നതില്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ. രചന, മീര എന്നീ ഫോണ്ടുകളില്‍ ഇഷ്ടമുള്ളത്‌ തെരഞ്ഞെടുക്കുവാന്‍ അവസരമൊരുക്കിയിരിുക്കുന്നു. ഇന്‍സ്രിപ്റ്റ്‌ കീബോര്‍ഡ്‌ സൗകര്യം ഐ.എസ്‌.എം ഉപയോഗിച്ച്‌ ശീലിച്ചവര്‍ക്ക്‌ സൗകര്യപ്രദവുമാണ്. പലഭാഷകള്‍ തെരഞ്ഞെടുുക്കുവാനും അവ പ്രസിദ്ധീകരിക്കുവാനും കഴിയുക മാത്രമല്ല യൂണികോഡിന്റെ സാന്നിധ്യം ഡെബിയാന്‍ ഗ്നു/ലിനക്സിന്റെ മേന്മ പതിന്‍മടങ്ങ്‌ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
എസ്എംസി (സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌) യ്ക്ക്‌ എന്റെ ആയിരമായിരം അഭിനന്ദനങ്ങള്‍
കൂടാതെ ഡെബിയന്‍ ഗ്നു/ലിനക്സ്‌ ഇന്‍സ്ടാള്‍ ചെയ്യുവാനും യു.എസ്‌.ബി യിലൂടെയുള്ള ഇന്റെര്‍നെറ്റ്കണക്‌ഷന്‍ പ്രശ്നം പരിഹരിക്കുവാനും എന്നെ സഹായിച്ച തിരുവനന്തപുരം സ്പെയിസിലെ വിമലിനോടുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.

പെരിങ്ങോടന്റെ കീമാന്‍ ഡെബിയാന്‍ ഗ്നു/ലിനക്സില്‍ ഉപയോഗിക്കുവാനും കൂടി കഴിയുന്നത്‌ എങ്കില്‍ വരമൊഴിയില്‍ നിന്ന്‍ വരുന്നവര്‍ക്ക്‌ വളരെ സൗകര്യപ്രദമാണ്.

കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ സുറുമ , HIRAN EFFECTS എന്നീ ബ്ലോഗ്‌കള്‍ സന്ദര്‍ശിക്കുക

Performancing Metrics

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location