Gsoc mentor summit 07
October 9, 2007 at 2:51 pm (വാര്‍ത്തകള്‍)
Tags: എസ്എംസി, പ്രവീണ്‍, വാര്‍ത്തകള്‍, സമ്മര്‍ ഓഫ് കോഡ്, smc

Gsoc mentor summit 07
മടങ്ങിയെത്തിയ പ്രവീണിന് സ്വാഗതം
October 9, 2007 at 2:51 pm (വാര്‍ത്തകള്‍)
Tags: എസ്എംസി, പ്രവീണ്‍, വാര്‍ത്തകള്‍, സമ്മര്‍ ഓഫ് കോഡ്, smc

Gsoc mentor summit 07
മടങ്ങിയെത്തിയ പ്രവീണിന് സ്വാഗതം
October 2, 2007 at 5:22 pm (വാര്‍ത്തകള്‍)
Tags: എസ്എംസി, പ്രവീണ്‍, വാര്‍ത്തകള്‍, സമ്മര്‍ ഓഫ് കോഡ്
2007 ലെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് പരിപാടിയുടെ ഭാഗമായി കാലിഫോര്‍ണിയയില്‍ ഒക്ടോബര്‍ ആറിന് ഗൂഗിള്‍ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നടക്കുന്ന Google summer of code Mentors Summit പരിപാടിയില്‍ SMC യുടെ പ്രതിനിധിയായി പ്രവീണ്‍ പങ്കെടുക്കുന്നു. GSOC 2007 ല്‍
പങ്കെടുത്ത മെന്റര്‍മാരുടെ സമ്മേളനമാണിത്. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഈ പരിപാടിക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക സ്വതന്ത്ര കൂട്ടായ്മ SMC ആയതു കൊണ്ട് SMC ഇന്ത്യയെക്കൂടി ഈ പരിപാടിയില്‍ പ്രതിനിധാനം ചെയ്യുന്നു.
പ്രവീണിന് SMC യാത്രാമംഗളങ്ങള്‍ നേരുന്നു.
വിദ്യാര്‍ത്ഥികളെ സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വികസനരീതികള്‍ പരിചയപ്പെടുത്തുന്നതിനും അവരുടെ സര്‍ഗ്ഗാത്മകമായ സോഫ്‌റ്റ്‌വെയര്‍ സംരംഭ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി എല്ലാ വര്‍ഷവും ഗൂഗിള്‍ ലോകമെങ്ങും നടത്തുന്ന പരിപാടിയാണ് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളുടെ കീഴിലാണ് വിദ്യാര്‍ത്ഥികള്‍ സോഫ്‌റ്റ്‌വെയറുകള്‍ വികസിപ്പിക്കേണ്ടത്. ഓരോ വിദ്യാര്‍ത്ഥിക്കും ഒരു മാര്‍ഗ്ഗദര്‍ശിയെ ഈ
സംഘടനയില്‍ നിന്ന് തിരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കുന്ന സോഫ്‌റ്റ്‌വെയര്‍ സംരംഭ ആശയങ്ങള്‍ക്ക് ഗൂഗിള്‍ 4500 ഡോളര്‍ (ഏകദേശം 2 ലക്ഷം രൂപ) വീതം നല്കുന്നു. 4 മാസത്തെ സമയമാണ്
അനുവദിക്കുക. ഇതിനിടയില്‍ 2 തവണ മൂല്യനിര്‍ണ്ണയം ഉണ്ട്. ഒന്നാം ഘട്ട മൂല്യ നിര്‍ണ്ണയം വിജയകരമായി പൂര്‍ത്തീകരിച്ചാല്‍ 1 ലക്ഷം രൂപ ലഭിക്കും, ബാക്കി അവസാന മൂല്യ നിര്‍ണ്ണയം പൂര്‍ത്തീകരിച്ചാലും. വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വെയറുകള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളാവണമെന്ന നിര്‍ബന്ധമുണ്ട്. സംരംഭ ആശയങ്ങള്‍ സംഘടകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.
ഈ വര്‍ഷത്തെ ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മാര്‍ച്ച് മാസത്തിലായിരുന്നു. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും പങ്കെടുക്കാനായുള്ള താത്പര്യം ഗൂഗിളിനെ അറിയിച്ചു. അവസാനം തെരഞ്ഞെടുക്കപ്പെട്ട സംഘടനകളില്‍ ഏക ഇന്ത്യന്‍ കൂട്ടായ്മ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ആയിരുന്നു. തുടര്‍ന്ന് സംരംഭ ആശയങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ക്ഷണിച്ചു. ലഭിച്ച 30 ഓളം ആശയങ്ങളില്‍ നിന്ന് 7 എണ്ണം ഗൂഗിളിനു സമര്‍പ്പിച്ചു. 5 സംരംഭങ്ങള്‍ ഗൂഗിള്‍ അംഗീകരിച്ചു.
അവ ഇവയായിരുന്നു:
1. ശാരിക മലയാളം സ്വരസംവേദിനി (Malayalam speech recognition system): Shyam
Karanatt, MES Engg College Kutippuram (Mentor: Santhosh Thottingal)
2. മലയാളം OCR : Antony FM : MES engg College Kuttippuram (Mentor: Anivar Aravind)
3. മലയാളം ടൈപ്പിങ്ങ് ട്യൂട്ടര്‍ : Mobin Mohan and friends , Thrissur Govt Engg
College(Mentor: Praveen A)
4. മലയാളം നിവേശന രീതികള്‍ : Jinesh K, MES engg College
kuttippuram(Mentor: Suresh P)
5. ആര്‍ദ്രം മലയാളം യുണിക്കോഡ് കാലിഗ്രാഫി ഫോണ്ട്: ഹിരണ്‍ വേണുഗോപാല്‍ , VAST, Thrissur (Mentor: Hussain K H)
ഇതടക്കം മൊത്തം 8 വിദ്യാര്‍ത്ഥികള്‍ ആണ് ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. SMC യുടെ കൂടെ ഈ സംരംഭത്തില്‍ പങ്കെടുത്തത് പ്രശസ്ത സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ കൂട്ടായ്മകളായ ഡെബിയന്‍, ഗ്നോം, മീഡിയവിക്കി, അപാഷെ, എക്ലിപ്സ് , സോപ്, തുടങ്ങിയവയാണ്.
മെയ് മാസത്തില്‍ ഇവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജൂലായില്‍ നടന്ന ഒന്നാം വട്ട മൂല്യ നിര്‍ണ്ണയത്തില്‍ മലയാളം OCR സംരംഭം വേണ്ടത്ര പുരോഗതി കാണിക്കാത്തതുകൊണ്ട്
പുറത്താക്കപ്പെട്ടു. ആഗസ്റ്റ് അവസാനം നടന്ന അവസാനവട്ട മൂല്യനിര്‍ണ്ണയത്തില്‍ എല്ലാ സംരംഭങ്ങളും നേരത്തേ നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചതു കൊണ്ട് വിജയിച്ചു. ശാരിക, ആര്‍ദ്രം എന്നിവ പൂര്‍ണ്ണ ലക്ഷ്യം നേടുന്നതിനായുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു..
ഈ വര്‍ഷത്തെ GSOC യില്‍ ഏകദേശം 900 ത്തോളം സംരംഭങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെതന്നെ SMC ക്ക് പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണം ലഭിച്ചെങ്കിലും വിസയില്ലാത്തതും യാത്രാ ചെലവ് ഭീമമായതിനാലും ആരെങ്കിലും പങ്കെടുക്കുന്ന കാര്യം
സംശയമായിരുന്നു. 1200 ഡോളര്‍ ഗൂഗിള്‍ യാത്രാ ചെലവിലേക്ക് തരാമെന്ന് ഏറ്റിരുന്നെങ്കിലും അതുകൊണ്ട് വിമാന ടിക്കറ്റ് കിട്ടില്ലായിരുന്നു. ഒരു സംഘടനയില്‍ നിന്ന് 3 പേര്ക്ക് പങ്കെടുക്കാം.
ഭക്ഷണം, താമസം എന്നീ ചെലവുകള്‍ ഗൂഗിള്‍ വഹിക്കും. അവസാനം ഒരു പ്രതിനിധിയുടെ മുഴുവന്‍ വിമാന ടിക്കറ്റും ഗൂഗിള്‍ തരാമെന്നേറ്റതോടെയാണ് പ്രവീണിന് പോകാനവസരം ലഭിച്ചത്. ഗൂഗിളിന് നന്ദി!!!.
വിദ്യാര്‍ത്ഥികളോട്,
മലയാളം കമ്പ്യൂട്ടിങ്ങിന്റെ പുരോഗതിക്ക് ഉതകുന്ന ഏതെങ്കിലും ആശയങ്ങള്‍ നിങ്ങളുടെ മനസ്സിലുണ്ടോ?
പഠനത്തോടൊപ്പം ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വികസിപ്പിക്കുകയും 2 ലക്ഷത്തോളം രൂപ നേടുകയും ചെയ്യാം.. ഒരു കോളേജ് പ്രൊജക്ടിന് 2 ലക്ഷം രൂപ പ്രതിഫലം കിട്ടിയാല്‍ എങ്ങനെയിരിക്കും..ചിന്തിക്കൂ…
.പ്രൊജക്ട് ആശയങ്ങള്‍ മെനയൂ… SMC നിങ്ങള്‍ക്കൊപ്പം. അടുത്ത
മാര്‍ച്ചില്‍ GSOC 2008 വരുമ്പോള്‍ പങ്കെടുക്കൂ… ഇത്രയേ ഉള്ളൂ നിര്‍ബന്ധം:
1. നിങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയായിരിക്കണം.(എന്‍ജിനീയറിങ്ങ്
വിദ്യാര്‍ത്ഥിയാവണമെന്ന് നിര്‍ബന്ധമില്ല.)
2. മലയാളം കമ്പ്യൂട്ടിങ്ങിനെ അടിസ്ഥാനമാക്കിയാവണം ആശയം.
3. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ആയിരിക്കണം.
സ്നേഹപൂര്‍വ്വം
സന്തോഷ് തോട്ടിങ്ങല്‍
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
September 30, 2007 at 8:29 am (വാര്‍ത്തകള്‍)
Tags: എസ്എംസി, വാര്‍ത്തകള്‍
കൂട്ടുകാരേ…
സ്വതന്ത്ര പണിയിടമായ(Desktop System) ഗ്നോം 2.20 ലക്കത്തില്‍ മലയാളം ഔദ്യോഗിക പിന്തുണയുള്ള ഭാഷയായി ചേര്‍ക്കപ്പെട്ട കാര്യം എല്ലാവരും അറിഞ്ഞുകാണുമല്ലോ? 80% പരിഭാഷ പൂര്‍ണ്ണമാക്കിയതുകൊണ്ടാണ് ഈ നേട്ടം നമുക്ക് നേടാനായത്. ഇതിനായുള്ള തിരക്കു പിടിച്ച പരിഭാഷകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.
ഇപ്പോള്‍ 81% പരിഭാഷ പൂര്‍ത്തിയായി കിടക്കുന്ന ഗ്നോം 100% പരിഭാഷപ്പെടുത്തുകയും അതുവഴി പൂര്‍ണ്ണമായും മലയാളത്തിലുള്ള ഒരു പണിയിട സംവിധാനം തയ്യാറാക്കുകയുമാണ് നമ്മുടെ അടുത്ത ലക്ഷ്യം. കൂടാതെ ഇതു വരെ നാം പൂര്‍ത്തീകരിച്ച എല്ലാ പരിഭാഷയും ആദ്യം മുതല്‍ തെറ്റുകള്‍ പരിശോധിക്കുകയും തിരുത്തുകയും വേണം. പരിഭാഷകള്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുന്നതോടൊപ്പം പരിഭാഷ ചെയ്യാതെ വിിട്ടുപോയ വാചകങ്ങള്‍ തര്‍ജ്ജമ ചെയ്യുകയും ചെയ്താല്‍ 100% മലയാളം പണിയിടം എന്ന ലക്ഷ്യം നേടുകയും പരിഭാഷയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും
ചെയ്യാം.
പ്രാദേശികവത്കരണം (Localization) എന്ന് അറിയപ്പെടുന്ന സോഫ്‌റ്റ്‌വെയര്‍ വിികസനരീതിയുടെ ഈ ഒരു വിഭാഗത്തില്‍ പങ്കെടുക്കുന്നതിന് സാങ്കേതിക ജ്ഞാനം അത്യാവശ്യമല്ല എന്നതാണ് പ്രത്യേകത. പ്രത്യേക രീതിയില്‍ ഒരു ഫയലില്‍ ഉള്ള ഇംഗ്ലീഷ് വാചകങ്ങള്‍ക്ക് അവയുടെ അര്‍ത്ഥം മനസ്സിലാക്കി അതിനെ മലയാളത്തിലാക്കി ആ ഫയലില്‍ തന്നെ എഴുതിയാല്‍ സംഗതി തീര്‍ന്നു.
(ഈ മെയിലിങ്ങ് ലിസ്റ്റില്‍ ധാരാളം പുതിയ അംഗങ്ങള്‍ വന്നതു കൊണ്ടാണ് ഇങ്ങനെ വിശദീകരിക്കുന്നത്. ഇതിനെ കുറിച്ചറിയുന്നവര്‍ക്ക് വെറുതേ വായിക്കാം)
ഓരോ സോഫ്‌റ്റ്‌വെവെയര്‍ പ്രയോഗങ്ങളും അവ ഉപയോക്താക്കളോട് ഇടപഴകാനുപയോഗിക്കുന്ന വാചകങ്ങളെ (സ്വതവേ ഇത് ഇംഗ്ലീഷിലാണ്.) ഒരു ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നു. .po എന്ന എക്സ്ടെന്‍ഷനോടു കൂടിയ ഈ ഫയലുകള്‍ ഒരോ ഭാഷയിലെയും നമ്മളെ പോലെയുള്ള കൂട്ടായമകള്‍ എടുത്ത് തര്‍ജ്ജമ ചെയ്ത് കൊടുക്കുന്നു.
ചെറിയൊരു ഉദാഹരണം: നോട്ടിലസ് എന്ന പ്രയോഗത്തിന്റെ po ഫയലിലെ ചില ഭാഗങ്ങളിതാ..
#: ../nautilus-folder-handler.desktop.in.in.h:1
msgid “Open Folder”
msgstr “”
#: ../nautilus-home.desktop.in.in.h:1
#: ../src/file-manager/fm-tree-view.c:1394
msgid “Home Folder”
msgstr “”
ഈ ഫയല്‍ നമ്മള്‍ താഴെ കൊടുത്തിരിക്കുന്ന പോലെ തര്‍ജ്ജമ ചെയ്താല്‍ കാര്യം
തീര്‍ന്നു.
#: ../nautilus-folder-handler.desktop.in.in.h:1
msgid “Open Folder”
msgstr “കൂട തുറക്കുക “
#: ../nautilus-home.desktop.in.in.h:1
#: ../src/file-manager/fm-tree-view.c:1394
msgid “Home Folder”
msgstr “ആസ്ഥാനകൂട”
ഇനി പ്രാദേശികവത്കരണത്തിന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് അനുവര്‍ത്തിക്കുന്ന 10 നടപടി ക്രമങ്ങള്‍ പറയാം. നിങ്ങള്‍ക്ക് ഈ സംരംഭത്തില്‍ പങ്കെടുക്കണമെങ്കില്‍ ചെയ്യേണ്ടത് ഇതാണ്.
1. http://l10n.gnome.org/languages/ml/gnome-2-20എന്ന പേജില്‍ പോയി GNOME desktop എന്ന വിഭാഗത്തില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു പ്രയോഗം തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. പ്രയോഗത്തിന്റെ പേരിനോടൊപ്പം എത്ര ശതമാനം പരിഭാഷ പൂര്‍ണ്ണമായിട്ടുണ്ടെന്ന് എഴുതിയിട്ടുണ്ടാവും. 100% ആണെങ്കില്‍ നമ്മള്‍ ചെയ്യേണ്ടത് തെറ്റുകള്‍ തിരുത്താനുള്ള പരിശോധനയാണ്. അല്ലെങ്കില്‍ പരിഭാഷയും തിരുത്തലും നടത്തണം.
2. പ്രയോഗത്തിന്റെ പേരില്‍ ക്ലിക്ക് ചെയ്യുമ്പോള് വരുന്ന പേജില്‍ UI translations എന്ന വിഭാഗത്തില്‍ നിന്ന് മലയാളത്തിന് വേണ്ടിയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നേരത്തേ പറഞ്ഞ രീതിയിലുള്ള ഒരു .PO ഫയല്‍ കിട്ടും. അത് ഡൗണ്‍ലോഡ് ചെയ്യുക.
3. ആ ഫയല്‍ നിങ്ങള്‍ പരിഭാഷപ്പെടുത്താന്‍ തീരുമാനിച്ചാല്‍ നമ്മുടെ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. “ഞാന് ഇതില്‍ കൈ വച്ചിട്ടുണ്ട് വേറെയാരും തൊട്ടു പോകരുത് ” എന്ന് പറഞ്ഞ്. അബദ്ധത്തില്‍ വേറെയാരും അതേ ഫയല്‍ തന്നെ പരിഭാഷ ചെയ്യാതിരിക്കാന്‍ വേണ്ടിയുള്ള ഒരു മുന്‍കരുതലാണിത്.
4. എന്നിട്ട് ഒഴിവു സമയങ്ങളില്‍ പരിഭാഷ ചെയ്യുക. നിങ്ങള്‍ക്കിഷ്ടമുള്ള എഴുത്തിടം (text editor) ഇതിനായി ഉപയോഗിക്കാം. നിങ്ങള്‍ക്കിഷ്ടമുള്ള നിവേശകരീതിയും…
5. പരിഭാഷ ചെയ്യുമ്പോള്‍ പല ഇംഗ്ലീഷ് വാക്കുകളുടെയും മലയാളം വാക്കുകളെപറ്റി നിങ്ങള്‍ക്ക് സംശയം വരും. ചില സാങ്കേതിക പദങ്ങളുടെയും.. http://fci.wikia.com/wiki/മലയാളം/ഗ്ലോസ്സറി എന്ന താളില്‍ ചില സാങ്കേതിക പദങ്ങളുടെ മലയാളം ഉണ്ട്. എന്നിട്ടും കിട്ടിയില്ലെങ്കില്‍ മടിച്ചു നില്ക്കാതെ ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് അവ ഏതൊക്കെയാണെന്ന് എഴുതി ഒരു കത്തിടുക.
6. പരിഭാഷ തുടങ്ങുന്നതിന് മുമ്പ് http://fci.wikia.com/wiki/SMC എന്ന നമ്മുടെ വിക്കിയിലെ പ്രാദേശികവത്കരണ നടപടിക്രമങ്ങള്‍ (വഴികാട്ടി) എന്ന ലേഖനം, http://http://fci.wikia.comwiki/GNOME/malayalam , http://fci.wikia.com/wiki/Po_file_editing എന്നിവ വായിക്കുന്നത് നല്ലതായിരിക്കും.
7. പരിഭാഷ “ഓകെ” എന്നു തോന്നുകയാണെങ്കില്‍ അത് അറ്റാച്ച് ചെയ്ത് ഈ മെയിലിങ്ങ് ലിസ്റ്റിലേക്ക് ഒരു കത്തിടുക. ഇത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ റിവ്യൂ കഴിയണം എന്ന് നിങ്ങള്‍ക്ക് പറയാം. 10 ദിവസത്തോളം (അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള) സമയം നിങ്ങള്‍ക്ക് അനുവദിക്കാം.. ഇത് നമ്മളിലാരെങ്കിലും പരിശോധിക്കും. ഏതെങ്കിലും നല്ല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അവ തിരുത്തണം.
8. അതിന് ശേഷം (അഥവാ ആരും അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും) നമ്മള്‍ ഇത് തിരിച്ച് അത് എടുത്ത സ്ഥലത്ത് തന്നെ കൊണ്ടു പോയി വക്കുന്നു. എടുത്ത പോലെ തിരിച്ച് വയ്ക്കാന് നിങ്ങള്‍ക്ക് പറ്റില്ല. തിരിച്ച് വയ്ക്കാന്‍ നമ്മുടെ ടീമിലെ അനി പീറ്റര്‍ക്ക് മാത്രമേ അനുവാദമുള്ളൂ. അനി ഇത് നോക്കിക്കോളും.9. ഇത്രയും ചെയ്ത് കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനത്തോടെ പറഞ്ഞു നടക്കാം ഞാന്‍ ഒരു ഗ്നോം വികസന പങ്കാളിയാണെന്ന് (Gnome contributer) ഗ്നോം. ഫയലില്‍ തര്‍ജ്ജമ ചെയ്തവരുടെ പേരുകള്‍ രേഖപ്പെടുത്തുന്ന ഇടത്ത് നിങ്ങളുടെ പേര് ഗമയില്‍ വെണ്ടക്കാ അക്ഷരത്തില്‍ എഴുതാന്‍ മറക്കല്ലേ.. ആ
ഫയലിന്റെെ കോപ്പിറൈറ്റും നിങ്ങള്‍ മുന്‍ തര്‍ജ്ജമക്കാരോടൊപ്പം പങ്കിടുന്നു. കൂടാതെ ഒരു പ്രയോഗം പരിഭാഷ ചെയ്യുമ്പോള്‍ ആ പ്രയോഗത്തിന്റെ എല്ലാ സാധ്യതകളെ പറ്റിയും നിങ്ങള്‍ മനസ്സിലാക്കുന്നു.
10. അടുത്ത പടി വേറൊരു PO ഫയല്‍ എടുത്ത് നടപടിക്രമം 1 മുതല്‍ തുടങ്ങുകയാണ്.