മാതൃഭൂമി ദിനപത്രത്തില്‍ വന്നത്
September 1, 2007 at 1:10 pm (ഇടപെടലുകള്‍, ചെയ്തറിവുകള്‍, പട്ടമരപ്പ്, പ്രതികരണങ്ങള്‍, റബ്ബർ, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
September 1, 2007 at 1:10 pm (ഇടപെടലുകള്‍, ചെയ്തറിവുകള്‍, പട്ടമരപ്പ്, പ്രതികരണങ്ങള്‍, റബ്ബർ, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
August 27, 2007 at 12:49 pm (റബ്ബർ, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
ബിസ്ക്കറ്റ് രാജാവായിരുന്ന രാജന്‍പിള്ളയുടെ ഇളയ സഹോദരന് ഡോ.രാജ്മോഹന്‍ പിള്ള റബ്ബര്‍ രാജാവോ?
റബ്ബര്‍ മരങ്ങളില്‍ എത്തിലിന്‍ എന്ന വാതകം പട്ടമരപ്പിന് കാരണമാകുമെന്നിരിക്കെ ഈ ഉത്തേജക ഔഷധത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ വരുന്ന ബീറ്റാ ഗ്രൂപ്പിന്റെ പരസ്യങ്ങള്‍ക്ക് പിന്നില്‍ അവരുടെ ക്ലാസ്സിഫൈഡ്സ് തന്നെയാവണം ലക്ഷ്യം. കാര്‍ഷികമേഖലയിലെ ഉദ്പാദനവര്ദ്ധനവിന് വ്യവസായ വകുപ്പ് മന്ത്രിയെ സ്വാധീനിച്ച് വിപണനോദ്ഘാടണം നടത്തിച്ച് മലേഷ്യന്‍ ടെക്നോളജി എന്ന് വിളമ്പരം ചെയ്യുമ്പോള്‍ നിഷ്ക്രിയത്വം പാലിക്കുന്ന റബ്ബര്‍ ബോര്‍ഡിലെ ഗവേഷണ വിഭാഗം മൌനം പാലിക്കുന്നു. എത്തിലീന്‍ എന്ന വാതകം അമിതമായ കറയുടെ പ്രവാഹത്തിന് കാരണമാകുകയും കൂടുതല്‍ മരങ്ങള്‍ക്ക് പട്ടമരപ്പ് വരുകയും ചെയ്യും. ഇന്ത്യയിലെ പ്രതിഹെക്ടര്‍ ഉദ്പാദനം 1879 കിലോഗ്രാം ടണ്ണില്‍ നിന്ന് 3,758 ടണ്ണായി ഉയര്‍ത്താമെന്ന് പറയുന്ന ബീറ്റാ ഗ്രൂപ്പ് ആദ്യം മലേഷ്യന്‍ ടെക്നോളജി അവിടെ പരീക്ഷിച്ച് അവരുടെ 2006 ലെ പ്രതിഹെക്ടര്‍ ഉദ്പാദനമായ 1360 ടണ്ണിനെ രണ്ടായിരത്തിന് മുകളിലെങ്കിലും എത്തിക്കുകയാണ് വേണ്ടത്.
ഭക്ഷ്യ സംസ്കരണ വ്യവസായത്തില്‍ മുന്‍നിരക്കാരായ ബീറ്റാ ഗ്രൂപ്പ് റബ്ബര്‍ ഉദ്പാദന മേഖലയിലേക്കും വേശിക്കുന്നതായാണ് 27-8-07 ലെ മാതൃഭൂമി ധനകാര്യം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് . ഇതേ ദിവസം തന്നെ ദി ഹിന്ദു ദിനപത്രവും പ്രസിദ്ധീകരിച്ചിരിക്കുന്നു. ന്യൂ ഇന്‍ഡ് എക്സ്പ്രസ് നേരത്തെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
ഇന്ത്യയില്‍ റബ്ബറിന്റെ 92% ഉദ്പാദിപ്പിക്കുന്ന കേരളത്തില്‍ മാധ്യമങ്ങളെ സ്വാധീനിച്ച് നടത്തുന്ന ഈ പ്രചരണം ഫലപ്രാപ്തിയിലെത്തിയാല്‍ മൂന്നു വര്‍ഷത്തിനകം കേരളത്തിന്റെ സംഭാവന 40% ആയി മാറുവാനുള്ള സാധ്യതയാണ് ഉള്ളത്. എന്തും ചികഞ്ഞെടുക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ റബ്ബര്‍ ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തിന്റെ അഭിപ്രായം ആരായത്തത് ഖേദകരമാണ്. മാത്രവുമല്ല ഇത്തരം തെറ്റായ മാധ്യമങ്ങളുടെ പ്രവര്‍ത്തനം റബ്ബര്‍ കര്‍ഷകരെ നാശത്തിന്റെ വക്കിലെത്തിക്കുവാനെ പ്രയോജനപ്പെടുകയുള്ളു.
July 27, 2007 at 11:05 am (ആഗോളതാപനം, ആയുരാരോഗ്യം, ഇടപെടലുകള്‍, കൃഷി വകുപ്പ്, കൃഷിപാഠങ്ങള്‍, ടെക്നോളജി, പ്രതികരണങ്ങള്‍, മീഡിയ)
Tags: കാര്‍ഷികം
ബയോടെക്നോളജിയുടെ പുരോഗതി മണ്ണിനെ കൊല്ലാനോ?
കേന്ദ്ര സര്‍ക്കാര്‍ തെറ്റായ അന്താരാഷ്ട്ര കരാറുകളില്‍ ഒപ്പിട്ടും വിദേശ സ്വദേശ കുത്തകകളെ വളരുവാന്‍ അനുവദിച്ചും അവര്‍ക്കുവേണ്ടി ചില ഏജന്‍സികളെ കൊണ്ട് പഠനം നടത്തിച്ചും കൃഷി ബയോടെക്നോളജിയുടെ സഹായത്താല്‍ നേട്ടങ്ങളാണ് എന്ന് വരുത്തി തീര്‍ക്കുന്ന വാര്‍ത്തകള്‍ വന്‍കിട മാധ്യമങ്ങളിലൂടെ വെളിച്ചം കാണിച്ചും ജനിതക മാറ്റം വരുത്തിയ വിത്തുകളുടെയും വിളകളുടെയും സാധ്യതകള്‍ പൊതുജന മധ്യത്തില്‍ എത്തിക്കുന്നു. അതിനുവേണ്ടി ഇതേമണ്ണില്‍ ജനിച്ച കൃഷിശാസ്ത്രജ്ഞന്മാര് പ്രവര്‍ത്തിക്കുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. ആന്ധ്രയിലെ പരുത്തി കര്‍ഷകര്‍ സന്തോഷത്തിലാണ് എന്നും അവര്‍ക്ക് ജി.എം പരുത്തികൃഷി സാമ്പത്തിക നേട്ടമുണ്ടാക്കി യെന്നും പ്രചരിപ്പിക്കുമ്പോള്‍ ആ വിളകളുടെ അവശിഷ്ടങ്ങള്‍ തിന്ന് ചാകുവാനിടയായ കന്നുകാലികള്‍ വരും തലമുറയുടെ അന്ത്യത്തിന്റെ മുന്നറിയിപ്പാണ് എന്ന് മനസിലാക്കിയാല്‍ നല്ലത്. ഇതേ പരുത്തിയില്‍നിന്നുള്ള പരുത്തിക്കുരു ആട്ടിയെടുക്കുന്ന എണ്ണ സസ്യയെണ്ണയായി മനുഷ്യന് ഭക്ഷിക്കുവാന്‍തന്നെയാണ് ലഭ്യമാക്കുന്നതും. കോട്ടണ്‍സീഡ് ഓയിലായും വനസ്പതിയായും ആരെയെല്ലാം ഇത് കൊല്ലുമെന്ന് കാത്തിരുന്ന് കാണാം. ആന്ധ്രയിലെ കര്‍ഷകര്‍ സന്തോഷിക്കട്ടെ!!! പക്ഷെ പരുത്തിക്കുരു ആട്ടിയെടുക്കുന്ന പിണ്ണാക്കിലും അത് കഴിക്കുന്ന പശുവിന് പാലിലും തുടങ്ങി പശുവിന് പാല് കഴിക്കുന്ന അമ്മമാരുടെ മുലപ്പാലിലും ജി.എം വിഷം ലഭ്യമാകുവാന്‍ സധ്യതയുണ്ട്. ജനിതക മാറ്റം വരുത്തിയ അരിയുടെ ഉപയോഗം പല രാജ്യങ്ങളും നിരോധിച്ചിട്ടുള്ളതാണ്.
ബയോടെക്നോളജി മണ്ണിന്റെ ജൈവ സമ്പുഷ്ടമായ ആവരണത്തെ (ഹ്യൂമസ്) സംരക്ഷിക്കുവാനോ കൂടുതല്‍ ഫലഭൂയിഷ്ടമാക്കുവാനോ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ അത് കര്‍ഷകര്‍ക്ക് അശ്വാസമായേനെ. ജൈവാംശം ഇല്ലാത്ത മണ്ണിനെ മരിച്ച മണ്ണെന്നാണ് പറയുവാന്‍ കഴിയുക. മണ്ണിരകളെന്ന കര്‍ഷകന്റെ കലപ്പയെ നശിപ്പിക്കുന്ന വിഷം ലഭ്യമായ ജി.എം വിളകളുടെ സസ്യഭാഗങ്ങള്‍ കീടങ്ങളെ കൊല്ലുവാന്‍ ശേഷിയുള്ള വിഷം ചെടികളുടെ ഇലകളില്‍ ലഭ്യമാക്കി മിത്രകീടങ്ങളെപ്പോലും നശിപ്പിക്കുകയല്ലെ ചെയ്യുന്നത്? അതോടൊപ്പം ആഗോളതാപനത്തിന് പരിഹാരമായ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ പ്രകാശ സംശ്ലേഷണത്തിലൂടെ ഓക്സിജനാക്കി മാറ്റുവാന്‍ കഴിയുന്ന പച്ചിലകള്‍ (ഔഷധമൂല്യമുള്ള കളകള്‍) നശിപ്പിച്ചും ചുറ്റുവട്ടത്തുമുള്ള പച്ചിലകളിലും കീടങ്ങളെ നശിപ്പിക്കുവാനുള്ള ശേഷി ലഭ്യമാക്കിയും കാര്‍ഷികോത്പന്നങ്ങളുടെ വില നിയന്ത്രിക്കുവാന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാനായി ജി.എം വിളകള്‍ക്ക് അനുവാദം കൊടുക്കുകമാത്രമല്ല ക്ഷണിച്ച് വരുത്തുകയും കൂടിയാണ് ചെയ്യുന്നത്. രണ്ടാം ഹരിതവിപ്ലവമെന്നത് അല്പം ബുദ്ധിമുട്ടുള്ളതു തന്നെയാണ്.
കൊതുകുകളെ നശിപ്പിക്കുവാനായി ഉപയോഗിച്ച ഡി.ഡി.ടി ഹാനികരമാണെന്ന് പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ അതിന്റെ മറ്റോരു രൂപമായ ഡൈക്കോഫോള്‍ മണ്ഡരി നിര്‍മാര്‍ജനത്തിനായി രംഗപ്രവേശം ചെയ്തു. ഓരോ കള്‍, കുമിള്‍, കീടനാശിനിയും ഓരോ തരം മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ധാരാളം പഠന റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണവും അതിന്റെ ചികിത്സയ്ക്ക് വേണ്ടിവരുന്ന ഭാരിച്ച ചെലവുകളും ജി.ഡി.പി ഉയരുവാന് സഹായകമാണെന്ന് കണക്കാക്കുന്ന ധനകാര്യവകുപ്പും കൃഷിയിടങ്ങളില്‍ വ്യാവസായിക വിപ്ലവം നടത്തി പഞ്ചഭൂതങ്ങളെയും നശിപ്പിക്കുന്ന വ്യവസായ വകുപ്പും പക്ഷിമൃഗാദികളുടെയും മനുഷ്യന്റെയും അന്ത്യത്തിന് വഴിയൊരുക്കുകയാണ്.
മണ്ണിലെ സന്തുലിതമായ പ്രൈമറി, സെക്കന്ററി ന്യൂട്രിയന്‍സുകളും ട്രൈസ് എലിമെന്റ്സും രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായകമാണ്.
July 26, 2007 at 12:05 pm (ആയുരാരോഗ്യം, പ്രതികരണങ്ങള്‍, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
ആഗോള കുത്തകയായാലും സ്വദേശ കുത്തകയായാലും അവരുടെ ലക്ഷ്യം പണമുണ്ടാക്കല്‍ തന്നെയാണ്. ചില്ലറവ്യാപാരമേഖലയിലേക്ക് കടന്നു വരുന്ന കുത്തക സ്ഥാപനങ്ങള്‍ക്ക് വിറ്റുവരവ് നികുതി ഏര്‍പ്പെടുത്തിയാലും അത് കൊടുക്കേണ്ടി വരുന്നത് ഉപഭോക്താക്കള്‍ തന്നെയാണ്. കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാക്കി കാര്‍ഷിക മേഖലെയെ സംരക്ഷിച്ച് ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് താണവിലക്ക് സാധനങ്ങള്‍ ലഭ്യമാക്കുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന ഇത്തരം നയപരിപാടികള്‍ കാര്‍ഷികമേഖലയെ തകര്‍ക്കാന്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളു.
ഒരു കാലഘട്ടത്തില്‍ ഗ്രാമീണ ചന്തകളിലൂടെ കര്‍ഷകര്‍ സംതൃപ്തരായിരുന്നു. കാലാ കാലങ്ങളില്‍ വന്ന പരിഷ്കാരങ്ങള്‍ കാര്‍ഷികമേഖലയെ തകര്‍ത്ത് മറ്റ് മേഖലകളില്‍ നേട്ടങ്ങള്‍ ലഭ്യമാക്കി. കര്‍ഷികോത്പന്നങ്ങളുടെ വില നിശ്ചയിക്കുവാനുള്ള അധികാരവും കഴിവും കര്‍ഷകനില്ലാതെ പോയി. കര്‍ഷകരുടെ പ്രതിശീര്‍ഷ വരുമാനം പലകാരണങ്ങള്‍കൊണ്ടും നാള്‍ക്കു നാള് താഴേയ്ക്ക് പോകുന്നത് റീയലെസ്റ്റേറ്റുകളുടെ വളര്‍ച്ചക്കും കരാര്‍ കൃഷിക്കും വഴിയൊരുക്കുകയാണ്. കര്‍ഷകരുടെ പ്രതിഹെക്ടര്‍ ഉദ്പാദന ചെലവ് നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുമ്പോള്‍ പല കര്‍ഷകരും കാര്‍ഷിക വൃത്തി ഉപേക്ഷിക്കേണ്ടിവരുകയാണ്.
ആരോഗ്യത്തിന് ഹാനികരങ്ങളായ ഭക്ഷ്യവസ്തുക്കള്‍ താണവിലയ്ക്ക് ലഭ്യമാക്കി ഭീമമായ ചെലവുകള്‍ വേണ്ടിവരുന്ന രോഗങ്ങള്‍ക്ക് അടിമകളാക്കുകയല്ലെ ചെയ്യുന്നത്? കള, കുമിള്‍, കീടനാശിനികളും ജനിതകമാറ്റം വരുത്തിയ ഭക്ഷണവും വരുത്തിവെയ്ക്കുന്ന രോഗങ്ങള്‍ എന്തെല്ലാമാണെന്ന് വിദേശങ്ങളില്‍ നടന്നിട്ടുള്ള പല പഠനങ്ങളും വ്യക്തമാക്കുന്നുണ്ട്. വളരുന്ന ആശുപത്രികളും രോഗികളും ജി.ഡി.പി ഉയരുവാന് കാരണമായേക്കാം.
വയനാട്ടിലെ ജൈവകര്ഷകരെ ഏകോപിപ്പിച്ച ഒരു സര്‍ക്കാര്‍ സംരംഭത്തെയും അതിന് നേതൃത്വം വഹിച്ച ജൈവകൃഷി അഗ്രികള്‍ച്ചറല്‍ ഓഫീസറെയും മൊത്തത്തില്‍ വിഴുങ്ങിയ റിലയന്‍സിനെ പോലത്തെ വന്‍കിട റീട്ടെയില്‍ ചെയിനുകളെ തളയ്ക്കാന്‍ ലൈസെന്‍സും ടാക്സും ഏര്‍പ്പെടുത്തി ഇവരോട് വിലപേശല്‍ നടത്താനണോ സര്‍ക്കാര്‍ തീരുമാനം? ഇത്തരം ലൈസെന്‍സ് ഫീസും ടാക്സും ഏര്‍പ്പെടുത്തി കുത്തകകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുവാന്‍ കഴിയുകയില്ല തന്നെ.
സര്‍ക്കാര്‍ ചെയ്യേണ്ടത് വിദേശ സ്വദേശ കുത്തകളില്‍ നിന്നുമാത്രമല്ല കര്‍ഷകരെ കൊള്ളയടിക്കുന്ന തദ്ദേശീയ ചില്ലറ വ്യാപാരികളായ ഇടനിലക്കാരുടെ ചൂഷണങ്ങളില്‍ നിന്നും കര്‍ഷകരെയും ഉപഭോക്താക്കളെയും പരസ്പരം ബന്ധിപ്പിക്കുന്ന വിപണിക്ക് അവസരമൊരുക്കലാണ്.
അറിയിപ്പ്: ഈ പോസ്റ്റ് 28-7-06 ലെ മാതൃഭൂമി ദിനപത്രത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചു. “മാതൃഭൂമിക്ക് നന്ദി”
July 1, 2007 at 10:12 am (കൃഷി വകുപ്പ്, വാര്‍ത്തകള്‍)
Tags: കാര്‍ഷികം, വാര്‍ത്തകള്‍
കൃഷിഭവനിലൂടെ കിട്ടിയ നോട്ടീസാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
നോട്ടീസ്
കര്‍ഷക സുഹൃത്തുക്കളെ,
തിരുവനന്തപുരം ജില്ലാതല കര്‍ഷക സംഗമം 07-07-2007 ശനിയാഴ്ച രാവിലെ 9.30-ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ആനാട് പഞ്ചാായത്ത് ഗ്രൌണ്ടില് സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത സംഗമം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനംചെയ്യുന്നു. ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരന് അദ്ധ്യക്ഷത വഹിക്കുന്നതാണ്. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, കര്‍ഷക സ്മ്ഘടനാ നേതാക്കള്‍, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്തുടങ്ങിയവര് സംഗമത്തില്‍ പങ്കെടുക്കുന്നു. ജില്ലയില്ലെആറായിരത്തോളം കര്‍ഷകര്‍ പങ്കെടുക്കുന്ന സംഗമത്തോടനുബന്ധിച്ച് 03-07-2007 മുതല്‍ 08-07-07 വരെ ആനാട് ബാങ്ക് ജ്മ്ഗ്ഷനില് പൊതുസമ്മേളനം, കാര്‍ഷിക വ്യാവസായിക പ്രദര്‍ശനം, കവിയരങ്ങ് എന്നിവ സംഘടിപ്പിക്കുന്നതാണ്. കര്‍ഷകര്‍ക്ക് കൃഷിവകുപ്പ് മന്ത്രിയുമായി നേരിട്ട് സംവാദിക്കുന്നതിന് അവസരമുണ്ടായിരിക്കുന്നതാണ്.
എല്ലാ കര്‍ഷക സുഹൃത്തുക്കളും പങ്കെടുത്ത് ഈ സംഗമം വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശ്രീ.ആനാട് ജിചന്ദ്രന്
പ്രസിഡന്റ്, ആനാട്് ഗ്രാമപഞ്ചായത്ത്
ജനറല്‍ കണ്‍വീനര്‍ സ്വാഗത സംഘം
ശ്രീ. മാങ്കോട് രാധാകൃഷ്ണന് എം.എല്‍.എ
ചെയര്മാന്
സ്വാഗത സംഘം
ശ്രീമതി പി.ഷീല
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍
തിരുവനന്തപുരം