കൈപ്പള്ളി വോട്ട് തേടുന്നത് ശരിയാണോ?
October 12, 2007 at 11:37 am (വാര്‍ത്തകള്‍)
Tags: കൈപ്പള്ളി, ഗാന്ധിജി
- ഗാന്ധിജി സൗത്ത് ആഫ്രിക്കയിലെ കറുത്ത വര്‍ഗക്കാര്‍ക്കെതിരായിരുന്നു എന്നും ഇന്ത്യന്‍ ബ്രാഹ്മണര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചവനായിരുന്നു എന്നും ദളിതര്‍ക്ക് എതിരായിരുന്നു എന്നും ഒരു പോസ്റ്റിട്ടത് ശരിയാണോ?
- അതിന് മറുപടിയായി വന്ന കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി , മഹാത്മാവായ ഗാന്ധിജിയും ഞാനും എന്നീ പോസ്റ്റുകളില്‍ എത്രപേര്‍ കൈപ്പള്ളിക്കനുകൂലമായും എത്രപേര്‍ പ്രതികൂലമായും കമെന്റുകള്‍ ഇട്ടു എന്നും അത് പോസ്റ്റു ചെയ്തവര്‍ ആരൊക്കെയാണെന്നും ഞാന്‍ പറയേണ്ട ആവശ്യം ഉണ്ടോ?
- ഗാന്ധി ജയന്തി നാളില്‍ ഗാന്ധിജിയെ വിമര്‍ശിച്ചു കൊണ്ടുമാത്രം ഒരു പോസ്റ്റിട്ടത് ശരിയാണോ?
- ഇത്തരത്തില്‍ ഗാന്ധിജി വിരുദ്ധമായി മാത്രം പോസ്റ്റിടുന്നത് ഭാരതീയര്‍ രാഷ്ട്രപിതാവെന്നും മഹാത്മാവെന്നും ആദരിക്കുന്ന വ്യക്തിയെ അല്ലെ?
- സ്വയം പോസ്റ്റുകളിലൂടെ ചെയ്ത തെറ്റിന് ബൂലോഗരുടെ വോട്ടു തേടുന്നത് ശരിയാണോ?
- മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാല്‍ കൈപ്പള്ളി ഗാന്ധിജിയോട് മാപ്പ് പറയുന്നതല്ലെ നല്ലത്?
ഇതോടൊപ്പം വക്കാരിയുടെ ശ്രദ്ധേയമായ ഒരു കമെന്റ് കൈപ്പള്ളിയുടെ പോസ്ടില്‍ നിന്നും ലഭിച്ചത് ചുവടെ ചേര്‍ത്തിരിക്കുന്നു.
വക്കാരിമഷ്‌ടാ said…
രാജന്‍, എത്രത്തോളം പ്രയോജനപ്പെടും എന്നറിയില്ല, എങ്കിലും:(വളരെ ചുരുങ്ങിയ സമയത്തിലുള്ള ഒരു ഗൂഗിള്‍ ഗവേഷണമാണ്. ചില ലിങ്കുകളുടെ ആധികാരികതയും ക്രോസ്-ചെക്ക് ചെയ്‌തില്ല. എങ്കിലും ഇത്തരം കാര്യങ്ങളും ഇന്റര്‍നെറ്റിലുണ്ട് എന്ന് കാണിക്കാന്‍ മാത്രം. ഇന്റര്‍നെറ്റ്-ഗൂഗിള്‍ ഗവേഷണം എല്ലായ്‌പ്പോഴും പൂര്‍ണ്ണമോ ആധികാരികമോ ആയിരിക്കണമെന്നില്ല എന്നുമാണ് എന്റെ അഭിപ്രായം):
Richard_Grenier നെപ്പറ്റിയുള്ള വിക്കി ലേഖനം ഇവിടെ
അദ്ദേഹത്തിന്റെ ലേഖനത്തിന് Jason DeParle കൊടുത്ത മറുപടി ഇവിടെ
Richard_Grenier ന്റെ ചില ക്വോട്ടുകളെപ്പറ്റി വിക്കി ഡിസ്‌കഷനില്‍ വന്ന കമന്റുകള്‍ ഇവിടെ
Richard_Grenier നെപ്പറ്റി സെപിയ മ്യൂട്ടിണിയില്‍ വന്ന കമന്റ് ഇവിടെ (ഇത് ഒരാളുടെ കമന്റായി മാത്രം കണ്ടാല്‍ മതി - പക്ഷേ അദ്ദേഹത്തെപ്പറ്റിയുള്ള ഒപ്പീനിയന്‍ അറിയാന്‍ ഉപകരിച്ചേക്കും. ആ സൈറ്റിനെപ്പറ്റിയും എനിക്കൊന്നുമറിയില്ല).
ഇനി പൂന പാക്ടിനോടനുബന്ധിച്ച് ഗാന്ധിയും അംബേദ്‌കറും തമ്മില്‍ നടന്ന സംഭാഷണങ്ങളില്‍ ചിലത് ഇവിടെ
ആ സംഭാഷണത്തിലെ ചില ലൈനുകള്‍ ക്വോട്ട് ചെയ്യുന്നു:
ഗാന്ധിജി അംബേദ്‌കറോട്: But I suspect something when you insist that the panel should consist only of three candidates. It does not give me sufficient place to turn in. Moreover, you consider panel system for some seats only, thereby satisfying both the parties [among Harijans]. There would be one election, i.e., of the primary nature by the Harijan voters only. The other would be by the joint electorate. I have to safeguard without any discrimination not the interest of one group alone but of the Depressed Class as a whole. I want to serve the untouchables. That is why I am not at all angry with you. When you use derogatory and angry words for me, I tell myself that I deserved that. I will not get angry even if you spit on my face. I say this with God as witness.
You are born an untouchable but I am an untouchable by adoption. And as a new convert I feel more for the welfare of the community than those who are already there .
At the moment I have before my eyes the dumb untouchables—unapproachables and unseeables—of South India. I am scrutinizing the scheme to see how these people will be affected by it. You will of course say why I should worry about that. All of you will either accept Christianity or Islam.
ചില തുടര്‍ സംഭാഷണങ്ങള്‍:
അംബേദ്‌കര്‍: It is not a thing that can be put down in writing. In it I shall have to say a lot that will hurt the Muslims and I cannot say that publicly. But I shall write anonymously or have someone write in a different way. Please have a look at it and, taking it to be mine, think over it.
ഗാന്ധിജി: It will be good if you write under your own name. But of course you may do as you wish.
അംബേദ്‌കര്‍: I must honestly say that I have no interest in the temples being thrown open, common dinners and the like, because we suffer thereby. My people have to put up with beatings and bitterness increases. After the common dinner at Vile Parle, the Maratha workers went on strike. If the caste Hindus had the strength they would have engaged untouchables as servants. But that has not been so. Hence I do not feel interested in the thing. I only want that social and economic hardships should end.
——————————-
ഗാന്ധിജി: We are well caught on this point. I take up the question of temple-entry first of all because these people want to cling to untouchability in the temples. Many sanatanist Hindus say that they would admit Harijans in schools and public places but not in temples. I ask them to grant the Harijans equal status before God. It will raise their status.
അംബേദ്‌കര്‍: Supposing we are lucky in the case of temple-entry, will they let us fetch water from the wells?
ഗാന്ധിജി: Sure. This is bound to follow it. And it is also very easy.
(ഓര്‍ക്കുക, ഇത് ചില ഭാഗങ്ങള്‍ മാത്രം കോപ്പി/പേസ്റ്റ് ചെയ്തതാണ്. ഇതില്‍ നിന്ന് മാത്രമായി നിഗമനങ്ങളിലെത്തരുത്. ലിങ്കില്‍ കൊടുത്തിരിക്കുന്ന ആ ഒരു പേജും പോരാതെ വരും എന്തെങ്കിലും നിഗമനങ്ങളിലെത്തണമെങ്കില്‍. നേരത്തെ പറഞ്ഞതുപോലെ അന്നത്തെ സാമൂഹ്യ സാഹചര്യങ്ങളൊക്കെ ശരിയായി മനസ്സിലാക്കി, ആ ഒരു അവസ്ഥായുമായി താദാത്മ്യം പ്രാപിച്ച്, അവിടെനിന്ന് ആദ്യം മുതല്‍ ഗാന്ധിജിയെയും മറ്റും പഠിച്ച് തുടങ്ങിയേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയണമെങ്കില്‍ തന്നെ പറയാന്‍ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.


















