ഞാനിതാ ഡബിയാന്‍ ഗ്നു/ലിനക്സ് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു
September 24, 2007 at 2:43 am (വൈയക്തികം)
Tags: എസ്എംസി, ഗ്നു ലിനക്സ്, മീര, രചന, സ്വനലേഖ
ലിനക്സിലോട്ട് വരികയും “ഒരു കര്‍ഷകന്‍ സംസാരിക്കുന്നു” എന്ന ബ്ലോഗ് നാമം “ഒരു കര്‍ഷകന്‍” എന്നായി മാറ്റുകയും ചെയ്തിരിക്കുന്നു.
ഞാനിതാ സ്വനലേഖ ഫൊണറ്റിക് സ്കിം ഇന്‍പുട്ട് മെതേര്‍ഡ് ഉപയോഗിച്ച് പ്രസിദ്ധീകരിക്കുന്ന ആദ്യ പോസ്റ്റ് . ഞാന്‍ വായിക്കുന്നത് മീര ഫോണ്ടുപയോഗിച്ചാണ്. സിബുവും വരമൊഴി എഡിറ്ററും എനിക്കു തന്ന സമ്മാനം ചില്ലറയൊന്നുമല്ല.
സന്തോഷ്, അനിവര്‍, മൂര്‍ത്തി:
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതില്‍ സന്തോഷം. വിന്‍ഡോസ് വളരെ നാളുകള്‍ ഉപയോഗിച്ചശേഷം ഡെബിയാന്‍ ഗ്നു/ലിനക്സിലേയ്ക്ക് വന്നതുകാരണം രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകുമെങ്കിലും ഒരു വിജയ ലക്ഷ്യം കൈവരിച്ച ആശ്വാസം എനിക്കുണ്ട്. കേരളത്തിലെ സ്കൂളുകളില്‍ ലിനക്സ് ഉപയോഗിക്കുന്നതിനാല്‍ വരും തലമുറയ്ക്ക് ഒരു പ്രശ്നവും ഉണ്ടാകാന്‍ വഴിയില്ല. വരമൊഴിയും കീമാനും ഉപയോഗിച്ചശേഷം സ്വനലേഖ ഉപയോഗിക്കുമ്പോഴുണ്ടായ “ടൈപ്പിംഗ് കീ യൂസേജ്” (കീ വിന്യാസം കണ്ടെത്തല്‍) രണ്ടു ദിവസം കൊണ്ട് ശരിയാകാവുന്നതേയുള്ളു. ഫയര്‍ഫോക്സിലെ ചില്ല്‍ പ്രശ്നം പൂര്‍ണമായി ഒഴിവായി കിട്ടുകയും ചെയ്തു. വേര്‍ഡ്‌പ്രസും ഫയര്‍ഫോക്സും ഡെബിയന്‍ ഗ്നു/ലിനക്സും കൈകോര്‍ക്കുന്നതില്‍ എന്റെ സന്തോഷം പറഞ്ഞറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ. രചന, മീര എന്നീ ഫോണ്ടുകളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കുവാന്‍ അവസരമൊരുക്കിയിരിുക്കുന്നു. ഇന്‍സ്രിപ്റ്റ് കീബോര്‍ഡ് സൗകര്യം ഐ.എസ്.എം ഉപയോഗിച്ച് ശീലിച്ചവര്‍ക്ക് സൗകര്യപ്രദവുമാണ്. പലഭാഷകള്‍ തെരഞ്ഞെടുുക്കുവാനും അവ പ്രസിദ്ധീകരിക്കുവാനും കഴിയുക മാത്രമല്ല യൂണികോഡിന്റെ സാന്നിധ്യം ഡെബിയാന്‍ ഗ്നു/ലിനക്സിന്റെ മേന്മ പതിന്‍മടങ്ങ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
എസ്എംസി (സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്) യ്ക്ക് എന്റെ ആയിരമായിരം അഭിനന്ദനങ്ങള്‍
കൂടാതെ ഡെബിയന്‍ ഗ്നു/ലിനക്സ് ഇന്‍സ്ടാള്‍ ചെയ്യുവാനും യു.എസ്.ബി യിലൂടെയുള്ള ഇന്റെര്‍നെറ്റ്കണക്‌ഷന്‍ പ്രശ്നം പരിഹരിക്കുവാനും എന്നെ സഹായിച്ച തിരുവനന്തപുരം സ്പെയിസിലെ വിമലിനോടുള്ള നന്ദി ഞാനിവിടെ രേഖപ്പെടുത്തുന്നു.
പെരിങ്ങോടന്റെ കീമാന്‍ ഡെബിയാന്‍ ഗ്നു/ലിനക്സില്‍ ഉപയോഗിക്കുവാനും കൂടി കഴിയുന്നത് എങ്കില്‍ വരമൊഴിയില്‍ നിന്ന്‍ വരുന്നവര്‍ക്ക് വളരെ സൗകര്യപ്രദമാണ്.
കൂടുതല്‍ വിശേഷങ്ങള്‍ അറിയുവാന്‍ സുറുമ , HIRAN EFFECTS എന്നീ ബ്ലോഗ്‌കള്‍ സന്ദര്‍ശിക്കുക



















