ഗാന്ധിജി - വക്കാരി, മാവേലി കേരളം - കമെന്റുകള്‍

“ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സമരങ്ങള്‍. ഇപ്പോള്‍ കണ്ടുപരിചയിച്ചിരിക്കുന്ന പല രാഷ്ട്രീയപ്രവര്‍ത്തകരെയും അപേക്ഷിച്ച് നിസ്വാര്‍ത്ഥമായ ഒരു സമരം തന്നെയായിരുന്നു ഗാന്ധിജിയുടേത്. ഇന്ത്യയെ സ്വതന്ത്രമാക്കണമെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനുശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയും കൂടിയാകണമെന്ന് അദ്ദേഹത്തിനില്ലായിരുന്നു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു” വക്കാരി….

Mahathma Gandhi

മഹാത്മാ ഗാന്ധിയെക്കുറിച്ച്‌ മനസാ, വാചാ, കര്‍മണാ തെറ്റായ ഒരു വാക്ക്‌ ഉച്ചരിക്കാന്‍ യോഗ്യത ഇല്ലാത്ത ഞാന്‍ എന്ന വ്യക്തി - ബൂലോഗം ആ മഹദ്‌ വ്യക്തിയോട് കാട്ടുന്ന അനാദരവ് ‌പൊറുത്താലും.
വക്കാരിയുടെയും മാവേലി കേരളത്തിന്റെയും പോസ്ടുകളില്‍ വന്ന കമെന്റുകളാണ് ചുവടെ.

ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇന്‍ഡ്യയുടെ ഒരു സിവില്‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

വക്കാരിമഷ്‌ടാ said…
വളരെ നന്നായി മാവേലി കേരളം. മാവേലി കേരളം എന്ത് പറയുന്നു എന്നറിയാന്‍ എനിക്ക് താത്‌പര്യമുണ്ടായിരുന്നു. നന്ദി. ചില ഭാഗങ്ങള്‍ ക്വോട്ട് ചെയ്യുന്നു:ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ലഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ അദ്യകാല രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ സമയത്തെ അദ്ദേഹത്തിന്റെ ചിന്താഗതികളെ വെച്ച് മാത്രം അദ്ദേഹത്തെ മൊത്തത്തില്‍ വിലയിരുത്തുമ്പോളുള്ള പ്രശ്‌നമാണ്. There was a definite widening in Gandhi’s outlook and growth in his understanding. It is that widening that is implicitly celebrated when Gandhi is celebrated.

വളരെ നന്ദി.

11:14 AM

വക്കാരിമഷ്‌ടാ said…
Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir എന്ന വാക്കുകള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്കുകള്‍ പ്രകാരം മനസ്സിലായത് ആര്‍തര്‍ കെം‌പ് എന്നയാളാണ് ആ വാക്കുകള്‍ ക്വോട്ട് ചെയ്തിരിക്കുന്നതെന്നാണ്. ആര്‍തര്‍ കെം‌പിനെപ്പറ്റിയുള്ള സേര്‍ച്ചില്‍ ഇവിടെ കണ്ട കാര്യങ്ങള്‍ (ഇതിന്റെയൊന്നും ആധികാരികത അറിയില്ല) അതിലും രസകരമാണ്. അദ്ദേഹം ഒരു white supremacist ആണെന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ നാസികളെ സപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റുകളിലൊക്കെ വന്നിട്ടുണ്ടെന്നുമാണ് (അതിന്റെ രസം, ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അദ്ദേഹം പറഞ്ഞതും ഹിറ്റ്‌ലര്‍ പറഞ്ഞതുമായ വാക്കുകളുടെ താരതമ്യം നടത്തുന്നവര്‍ ഉപയോഗിക്കുന്നത് നാസികളെ അനുകൂലിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ആര്‍തര്‍ കെം‌പിന്റെ ക്വേട്ടുകളാണെന്നതും). ഇനി ഈ കെം‌പ് തന്നെയാണോ ആ കെം‌പ് എന്നും അറിയില്ല. അതുപോലെ, നാസിസം, റേസിസം, വൈറ്റ് സുപ്രീമിസം എല്ലാം കൂടെ കണ്‍ഫ്യൂഷനുമായി.ഗാന്ധിജിയെപ്പറ്റിയുള്ള ആ ആരോപണത്തെപ്പറ്റി ഇവിടെ ഒരു ചര്‍ച്ച കണ്ടു (മറ്റ് പലയിടങ്ങിളിലും കണ്ടിരുന്നു). വികാരപരമായ പരാമര്‍ശങ്ങള്‍ക്കിടയിലും ബാലന്‍‌സ്ഡ് ആയ പരാമര്‍ശങ്ങളും ആ ചര്‍ച്ചയിലുണ്ട്.Yeah, well Ghandi had a few eccentric beliefs - like India would’ve been better off under Imperial Japan (in WW2) than Britain - but try to recall:1) We are all heavily influenced by our time and place…2) Was he a net positive influence?

I would say that India would be the poorer for not having him, and the world would have lost an icon (of which there are all too few)
………………….
A few things you should realize while reviewing Gandhi

1) He came from a society that was (and in some areas still is) probably the most racist in the world. Given that background and the fact that the Gandhi in South Africa was in the early years quite young, his comments seem to me to be remarkably balanced. As Leif Roar said, his so called racist comments are mostly quotes from others.

2) With regard to the comments on the Jews, the actual comment had to do with the possibility of non violent resistance to Hitler. The operative word there is “resistance”. Gandhi was very clear that there had to be resistance to oppression. In his view, non violent resistance was morally superior but passive acquiesance was worse than violent resistance. I see no logical or moral problem with that.

3) Gandhi was not perfect. I disagree with his views on Modern medicine (hence the enemas). However given the time and place he was as close to perfection as we are likely to see പോലുള്ളവ.

അതുപോലെ ഈ ലേഖനം (പ്രത്യേകിച്ചും കണ്‍‌ക്ലൂഷന്‍) വായിച്ചാലും കാര്യങ്ങള്‍ മനസ്സിലാവും.

Finally, underlying Gandhi’s disinclination to seek effective allies in South Africa was something else: the belief that allies were not really necessary, nor even helpful. Instead of enlisting the support of 440,000 Coloured people and 3.4 million Blacks, Gandhi chose to begin his final, and amazingly successful, campaign with 4 women and 12 men. They were the fruit of his intensive training at Tolstoy Farm and Phoenix. Satyagraha, he believed, depended on committed individuals, not on great numbers. A few people who understood it, and who had prepared themselves physically and spiritually, could resist any power or any government.

2:10 PM

Inji Pennu said…
ഒരു വിഗ്രഹം കൂടി തകര്‍ത്തു കളഞ്ഞല്ലോ മാവേലി കേരളമേ! നന്നയി റിഫര്‍ ചെയ്യാത്ത ആഴത്തില്‍ പഠിക്കാത്ത ബ്ലോഗ് പോസ്റ്റുകള്‍ വെറും പോസ്റ്റ് മാത്രം, ചരിത്രം ആവില്ല.അല്ലെങ്കില്‍ ഇതുപോലെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതണം വിത് റിഫറന്‍സ്, അല്ലാതെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് കോട്ട്സ് ഇട്ട് ബ്ലോഗില്‍ മാത്രം ഇടാം ആത്മസംതൃപ്തിയടയാം…ചരിത്രം ആവില്ല!അവനവന്‍ പ്രസാധകന്റെ ഓരോ പ്രശ്നങ്ങളേ!ഗാന്ധിജിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തവര്‍ ചിലപ്പോള്‍ ഇന്ത്യക്കാരാവും കൂടുതല്‍. സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!

5:25 PM

Pramod.KM said…
വിജ്ഞാനപ്രദമായ ലേഖനം. :)
‘ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കുചെയ്യാന്‍ പറ്റൂ’ എന്ന് തുടങ്ങുന്ന ഖണ്ഡികക്ക് ഞാന്‍ കയ്യടിക്കുന്നു. :)

9:16 PM

മാവേലി കേരളം said…
പ്രിയ വാക്കാരീഎന്റെ പോസ്റ്റു വായിച്ചതിലും കമന്റിട്ടതിലും വളരെ സന്തോഷിയ്ക്കുന്നു. ഞാനൊത്തിരി സമയം ചിലവഴിച്ചായിരുന്നു അതെഴുതിയത്. അതില്‍ വായനക്കാര്‍ക്കു താല്പര്യം ഉളവക്കുന്നുവെങ്കില്‍ അത്രയുമെങ്കിലും ആ മഹാത്മാവിനു വേണ്ടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നുള്ള ചാരിതാര്‍ത്ഥ്യം ഉണ്ട്.വക്കാരിയുടെ ലിങ്കുകള്‍ വായിച്ചിട്ടു കൂടുതല്‍ എഴുതാം.

10:11 PM

അങ്കിള്‍. said…
വായിച്ചു. മനസ്സ്‌ നിറഞ്ഞു. ഇങ്ങനെയൊരു മറുപടി കൊടുത്തില്ലായിരുന്നുവെങ്കില്‍ pseudo ഇന്‍ഡ്യാക്കാരുടെ തലക്ക്‌ ഘനം കുറയില്ലായിരുന്നു.

10:15 PM

കണ്ണൂസ്‌ said…
വക്കാരിയുടേയും മാവേലി കേരളത്തിന്റേയും ലേഖനങ്ങള്‍ നന്നായി. എല്ലാം എന്തു കൊണ്ട് ഗാന്ധി ചെയ്തു തന്നില്ല എന്ന “അരാഷ്ട്രീയ” ചോദ്യം തന്നെയാണ്‌ ഗാന്ധി വിരുദ്ധ ചിന്തകളുടെ കാതല്‍. അംബേദ്‌കറെയോ ശ്രീനാരായണനെയോ പോലെ ജാതി ഉന്മൂലനത്തിന്‌ ഉഴിഞ്ഞു വെച്ച ഒരു ജീവിതമൊന്നുമായിരുന്നില്ല അദ്ദേഹത്തിന്റേത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജാതി കല്പ്പനകള്‍ക്ക് അവ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കേണ്ടതില്ല. ജാതീയതക്ക് പകരം വര്‍ഗീയത നിറഞ്ഞു നില്‍ക്കുന്ന ഒരു രാജ്യമായിരുന്നു ഇന്ത്യയെങ്കില്‍ ഗാന്ധിജി അമ്പലത്തില്‍ പോയിരുന്നു. അതുകൊണ്ട് അദ്ദേഹം ഒരു മുസ്ലീം വിരുദ്ധനായിരുന്നു എന്നൊരു ആരോപണവും നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്‌. :-)

12:32 AM

ദില്‍ബാസുരന്‍ said…
വളരെ നല്ല പോസ്റ്റ്. ഗാന്ധിജിയെ ഇത്ര മാത്രം ആരാധിയ്ക്കാന്‍ എന്തിരിയ്ക്കുന്നു എന്ന് ആലോചിച്ച് കുറ്റങ്ങള്‍ തപ്പി ചെന്നാല്‍ ആ ജീവിതത്തില്‍ ധാരാളം കാണും. കാരണം അദ്ദേഹം ഒരു സാധാരണക്കാരനായ മനുഷ്യനായിരുന്നു. നേരെ തിരിച്ച് സാധാരണക്കാരനായ ഗാന്ധിയില്‍ എന്താണ് ഇത്ര അസാധാരണമായി ഉള്ളത് എന്ന് അന്വേഷിയ്ക്കുമ്പോളാണ് നമ്മള്‍ വിസ്മയിക്കുന്നത്.

1:37 AM

തറവാടി said…
മാവേലി കേരളം ,ഒന്നു മാത്രം പറയാം ,”Well done”

2:14 AM

Anonymous said…
No one told here , how this great man died???indians killed him. RSS Man Killed him. shame on you RSS.

2:42 AM

ഡാലി said…
ഗംഭീരന്‍ ലേഖനം മാവേലി.വിമര്‍ശനവിധേയനാക്കാനാവാത്ത വിശുദ്ധ പശു അല്ല ഗാന്ധിജി എന്ന് കരുതാന്‍ ആര്‍ക്കും ന്യായമുണ്ട് എന്നു കരുതി വെറുതെ അടിച്ചു തകര്‍ക്കാന്‍ പറ്റുന്നൊരു മണ്‍പ്രതിമയാണ് ഗാന്ധി എന്ന് (അന്ധ)വിശ്വസിക്കുന്നവര്‍ക്കെതിരെ ഇത്തരം പോസ്റ്റുകള്‍ എന്നും ആവശ്യമാണ്. എല്ലാവര്‍ഷവും ഗാന്ധിജയന്തിയ്ക്ക് ഇത്തരം കണ്ണുപൊത്തിയടികള്‍ പതിവാണെന്ന് തോന്നുന്നു. ചിലര്‍ക്ക് അരാഷ്ട്രീയതയാണു പ്രശ്നമെങ്കില്‍ മറ്റുചിലര്‍ക്ക് രാഷ്ട്രീയാന്ധതയാണ്. കഴിഞ്ഞ വര്‍ഷം ഗാന്ധിജയന്തിയോടനുബന്ധിച്ച് നടന്ന കണ്ണുപൊത്തിയടിയില്‍ പങ്കെടുത്തിരുന്നു. അത് ഇവിടെ.പാലസ്തീനികള്‍ പോലും ഇനി പ്രതീക്ഷിക്കുന്നത് ഒരു ഗാന്ധിയെ ആവാം. അത്യാധുനിക ബോംബര്‍ വിമാനങ്ങള്‍ക്കെതിരെ കാറ്റിലാടുന്ന ഒരു കത്യൂഷകൊണ്ട് എത്രനാള്‍ പിടിച്ച് നില്‍ക്കും? സമരമുഖത്തെ അറബികള്‍ മഹാത്മാഗാന്ധിയുടെ നാടല്ലെ ഇന്ത്യ എന്ന് ചോദിക്കുമ്പോള്‍ ഉണ്ടാകുന്നത് എന്നും ആത്മാഭിമാനമാണ്.

2:53 AM

അഗ്രജന്‍ said…
പ്രിയ മാവേലി,വളരെ നന്നായി ഈ പോസ്റ്റ്… അഭിനന്ദനങ്ങള്‍!“…ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ…”

3:20 AM

Kaippally കൈപ്പള്ളി said…
1) തെറ്റ് പറ്റി. “1906ല്‍ Britishകാര്‍ സൌത്താഫ്രിക്കയില്‍ dutchകാര്‍ക്കെതിരെ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു”.
തിരുത്തിയിട്ടുണ്ട്. എങ്കിലും
2nd Boer യുദ്ധത്തില്‍ കറുത്ത വര്‍ഗ്ഗക്കാരായിരുന്നു കടുത്ത ദുരിതം അനുഭവിച്ചത്. concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു. അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല.3) ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ president John Langalibalele Dube ആയിരുന്നു. Nelson Mandela അദ്ദേഹത്തെ പറ്റി പറഞ്ഞോ എന്നല്ല. ഗാന്ധി എന്തെ പറയാത്തത് എന്നണു് ചോദ്യം.Sol Plaatje ഒരു പത്രപ്രവര്ത്തകനും, രാഷ്ട്രീയക്കാരനും എല്ലാമായിരുന്നു. അദ്ദേഹം പ്രശസ്തനുമായിരുന്നു. ഗാന്ധി കറുത്തവര്‍ഗ്ഗക്കാരുമായി ഒത്ത് പ്രവര്ത്തിക്കാന്‍ ഒരിക്കലും താല്പര്യം കാണിച്ചിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞുവന്നത്.
4) ഇതുമാത്രമല്ല. അദ്ദേഹത്തിന്‍റെ Collected Works of Mahatma Gandhiഎന്ന സമാഹാരത്തില്‍ കറുത്ത വര്‍ഗ്ഗക്കാരേ Kaffirs എന്നാണു ഉപയോഗിച്ചിട്ടുള്ളത്. Kaffir എന്ന വാക്കിന്‍റെ അര്ത്ഥം അറിയാമോ?5) Collected Works of Mahatma Gandhi Vol1, Page 409-410

Regardless of who makes the allegations against gandhi all allegations are based on Gandhi’s own words and speeches. Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

ഗാന്ധി മാത്രമല്ല ഇന്ത്യ കണ്ട ഏറ്റവും വലിയ നേതവു്. അദ്ദേഹം പല നേതാക്കള്‍ക്കിടയില്‍ ഒരു നേതാവു മാത്രമായിരുന്നു.

അദര്‍ശത്തിലും വീക്ഷണത്തിലും ഗാന്ധിയേ കാള്‍ നൂറു് മടങ്ങ കേമന്മാര്‍ തെക്കേ ഇന്ത്യയില്‍ ഉണ്ടായിരിന്നിട്ടും എന്തുകൊണ്ട് ഈ മനുഷ്യന്‍ പ്രസിദ്ധനായി.

ബ്രാഹ്മണ്യം. അത്രമാത്രം.

ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.

Inji.
Stay clear. This is hardly your league. When I do address issues pertaining to feminism, prostitution, adultery cheating wives, anonymous female bloggers etc. you will be invited to participate.

12:37 PM

Kaippally കൈപ്പള്ളി said…
വക്കാരി
ലോകം മുഴുവന്‍ നന്നാക്കിയില്ലെങ്കിലും ലോകം മുഴുവന്‍ നന്നാവണം എന്ന് ആഗ്രഹിക്കുന്നവനാണു് മഹാത്മാവു്. അല്ലാതേ കൊച്ചുമക്കളടെ കൂടെ മുണ്ടില്ലാതെ കിടക്കലല്ല മഹാത്മാവു. യേത്.

12:39 PM

Ambi said…
കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കു ഒട്ടും പഞ്ഞമുണ്ടായിരുന്നില്ല.ബ്രാഹ്മണരും ക്ഷത്രിയരും ചേര്‍ന്ന അച്ചുതണ്ട് തന്നെ ഭരിയ്ക്കണമെന്ന് വിശ്വസിയ്ക്കുന്നവര്‍ക്കും കുറവുണ്ടായിരുന്നില്ല. എന്റെ അറിവില്‍ ബാപ്പു അതിലൊരാളായിരുന്നില്ല.അങ്ങനെയായിരുന്നേല്‍
ശ്രീ.വിനായക ഗോഡ്സേയുടെ മൂന്നുനാല് വെടിയുണ്ടകള്‍ ഇരന്ന് വാങ്ങേണ്ട ഗതികേട് ഗാന്ധിയപ്പൂപ്പനുണ്ടാവുമായിരുന്നില്ല..നൂറ്റിയിരുപത് തികച്ചേനേ നിയതിയനുവദിച്ചിരുന്നെങ്കില്‍..

2:09 PM

Inji Pennu said…
‘Kaippally’,Sorry, I have always refused all your invitations, once even to “read” your so-called invited bloggers list. So this time too, thanks but not interested a bit. Kindly refrain from addressing me henceforth. Get it?Maveli Keralam, Apologise for this off topic in this nice post.

2:19 PM

വക്കാരിമഷ്‌ടാ said…
ഹ…ഹ… ബ്രാഹ്‌മണ്യം… :) ഏത് വാക്ക് എവിടെ എങ്ങിനെ ഉപയോഗിക്കുന്നു എന്നതും താത്പര്യമുണ്ടാക്കുന്ന സംഗതി തന്നെ.കൈപ്പള്ളി ഇവിടെ പറഞ്ഞതിനെല്ലാം തന്നെ മറുപടികള്‍ മാവേലി കേരളവും ഞാനുള്‍പ്പടെ മറ്റു പലരും ഈ പോസ്റ്റിലും മറ്റിടങ്ങളിലുമായി പറഞ്ഞിട്ടുണ്ട് എന്നാണ് പ്രതീക്ഷ. മഹാത്മാ ഗാന്ധി ലോകത്തിന്റെ മഹാത്മാവാണോ എന്നറിയില്ല, പക്ഷേ ഇന്ത്യക്കാര്‍ക്ക് അദ്ദേഹം മഹാത്മാവ് തന്നെ. അത് അദ്ദേഹത്തിന്റെ തന്നെ ജീവചരിത്രവും പ്രവര്‍ത്തികളും വായിച്ചും കേട്ടും അറിഞ്ഞ് ഇന്ത്യക്കാര്‍ തന്നെ രൂപപ്പെടുത്തിയെടുത്ത അഭിപ്രായമാണ്. അല്ലാതെ ആരെങ്കിലും അടിച്ചേല്‍പ്പിച്ചാല്‍ അത് അതേ പടി വിശ്വസിക്കാന്‍ മാത്രം മണ്ടന്മാരല്ലല്ലോ ഇന്ത്യക്കാരെല്ലാവരും. അതിനര്‍ത്ഥം അദ്ദേഹം വിമര്‍ശിക്കപ്പെടരുതന്നല്ല- വിമര്‍ശിക്കപ്പെടേണ്ട രീതിയില്‍ വിമര്‍ശിക്കപ്പെടണമെന്ന് മാത്രം.പറഞ്ഞത് സ്ഥാപിക്കാനുള്ള താത്‌പര്യവും പഠിക്കാനുള്ള ആഗ്രഹവും രണ്ടും രണ്ടാണല്ലോ അല്ലേ. പല അപ്രോച്ച് ആവാം. ആദ്യം സൌത്ത് ആഫ്രിക്ക, പിന്നെ ഇന്ത്യ, പിന്നെ വ്യക്തിജീവിതം, പിന്നെ ബ്രാഹ്‌മണ്യം… ഇനി ഗോഡ്‌സെയെ വെടിവെക്കാന്‍ ഏര്‍പ്പാടാക്കിയതും ഗാന്ധിജി തന്നെയാണെന്നും കൂടി അറിഞ്ഞാല്‍ മതി.

2:33 PM

വക്കാരിമഷ്‌ടാ said…
Regardless of who makes the allegations against gandhi all allegations are based on Gandhi’s own words and speeches. Nothing is fabricated.ആരാണ് പറയുന്നതെന്നും എന്തിനാണ് പറയുന്നതെന്നും ഇത്തരം കാര്യങ്ങളില്‍ വളരെ പ്രധാനം. ഒരു white supremacist ഗാന്ധിജി കാഫിര്‍ എന്ന പദം ഉപയോഗിച്ചു എന്ന് പറയുമ്പോള്‍ അയാളുടെ ഉദ്ദേശം എന്താണെന്നും അയാളുടെ പശ്ചാത്തലം എന്താണെന്നും നോക്കണം. അപ്പോളാണ് അയാളുടെ ലേഖനങ്ങള്‍ നാസികളെ പിന്തുണയ്ക്കുന്ന വെബ് സൈറ്റുകളിലൊക്കെ വന്നിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്. ഉദ്ദേശശുദ്ധിയോടെയുള്ള പരാമര്‍ശമാണെങ്കില്‍, ഗാന്ധിജിയെ പറ്റി കൂടുതല്‍ അറിയാനുള്ള ആഗ്രഹമാണെങ്കില്‍, കാഫിര്‍ എന്ന പദം എന്തര്‍ത്ഥത്തിലാവാം ഗാന്ധിജി ഉപയോഗിച്ചതെന്നും ആ പദത്തിന് അന്ന് കൊടുത്തിരുന്ന നിലവാരമാണോ ഇന്ന് കൊടുക്കുന്നത് (കാരണം വിശദീകരിക്കാന്‍ ഇപ്പോള്‍ ഗാന്ധിജിയില്ല, അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം തന്നെ ഇത്തരം പദങ്ങളെ വിശകലനം ചെയ്യണം) തുടങ്ങി ധാരാളം കാര്യങ്ങള്‍ അന്വേഷിക്കണം. ഇനി ഗാന്ധിജി ഇപ്പോള്‍ നമ്മള്‍ കൊടുക്കുന്ന അര്‍ത്ഥം തന്നെയാണ് അന്ന് കാഫിര്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കിയിരുന്നതെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ അന്നത്തെ പ്രായവും രാഷ്ട്രീയ ജീവിതവും ജീവിതപരിചയവും പിന്നെ അതില്‍ നിന്നും അദ്ദേഹം എത്രമാത്രം മാറി, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ എത്രമാത്രം മാറി എന്നുമെല്ലാം അന്വേഷിക്കണം. അതല്ലാതെ കാഫിര്‍ എന്നൊരു പദം CWMG ല്‍ കണ്ടു, അതുകൊണ്ട് അദ്ദേഹം വര്‍ണ്ണവെറിയനാണ് എന്നൊക്കെയുള്ള നിലപാടുകള്‍ ഒറ്റയടിക്ക് എടുക്കുന്നതല്ല ശരിയായ രീതി.പക്ഷേ അതെല്ലാം ഗാന്ധിജിയെ അറിയാനുള്ള ശരിയാ‍യ രീതിയിലുള്ള പഠനം ആഗ്രഹിക്കുകയാണെങ്കില്‍.അതുപോലെതന്നെ ഗാന്ധിജിയുടെ വാക്കുകളും പ്രവര്‍ത്തികളും അദ്ദേഹം തന്നെ എഴുതിയതിന്റെയും പറഞ്ഞതിന്റെയും അടിസ്ഥാനത്തിലാണ് നമ്മള്‍ ഈ വിശകലനങ്ങള്‍ ചെയ്യുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യം. സ്വന്തം ആത്മകഥയില്‍ പോലും വെള്ളം ചേര്‍ക്കുന്ന, ടി.വി ക്യാമറയ്ക്കു മുന്‍പില്‍ പോലും പറഞ്ഞ കാര്യങ്ങള്‍ അടുത്ത ദിവസം മാറ്റിപ്പറയുന്ന ആള്‍ക്കാരുള്ള ഇക്കാലത്ത് ആ ഒരു പോയിന്റിന് വളരെ പ്രാധാന്യമുണ്ട്. അദ്ദേഹം ഇന്ത്യക്കാര്‍ക്ക് മഹാത്മാവാകാനുള്ള പല കാരണങ്ങളിലൊരു കാരണം.

പിന്നെ അദ്ദേഹം ഒരു മനുഷ്യനായിരുന്നതെന്നും ലോകം മുഴുവന്‍ നന്നാവണമെന്ന് ആഗ്രഹിച്ചോ ഇല്ലയോ എന്നതിനപ്പുറം സ്വന്തം രാജ്യക്കാര്‍ക്ക് ആത്മാഭിമാനം ഉണ്ടാക്കിക്കൊടുക്കാന്‍ നിസ്വാര്‍ത്ഥമായി പ്രയത്നിച്ചയാളാണെന്നതും അദ്ദേഹത്തിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്നു. അങ്ങിനെയൊരാളെ ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടി തന്റെ രാഷ്ട്രീയജീവിതത്തിന്റെ ആരംഭദശയില്‍ പ്രവര്‍ത്തിച്ചില്ല എന്നൊരു പോയിന്റില്‍ തളച്ചിടാന്‍ നോക്കുന്നത് രസകരം തന്നെ. അതിനെപ്പറ്റിയെല്ലാം തന്നെ CWMG യിലും അദ്ദേഹത്തെപ്പറ്റി പഠിക്കേണ്ട രീതിയില്‍ പഠിച്ചവര്‍ നല്‍‌കിയ പഠനക്കുറിപ്പുകളിലും വിശദീകരിച്ചിട്ടുണ്ടെങ്കിലും. കൂടാതെ മാവേലി കേരളം ഈ പോസ്റ്റിലും. ഒരു white supremacist ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ അതിനുശേഷം ഇക്കാര്യങ്ങളെപ്പറ്റിയുള്ള ഗാന്ധിജിയുടെ നിലപാടുകള്‍ എന്താണെന്ന് പലപ്പോഴും മിണ്ടില്ല. കാരണം അയാള്‍ക്ക് അതല്ല ആവശ്യം. പക്ഷേ നമുക്കോ?

3:50 PM

വക്കാരിമഷ്‌ടാ said…
താത്‌പര്യമുണ്ടെങ്കില്‍…Some of Gandhi’s early South African articles are controversial. As reprinted in “The Collected Works of Mahatma Gandhi,” (Vol. 8, p.120), Gandhi wrote in the “Indian Opinion” in 1908 of his time in a South African prison: “Many of the native prisoners are only one degree removed from the animal and often created rows and fought among themselves.” Also as reprinted in “The Collected Works of Mahatma Gandhi,” (Vol. 2, p.74), Gandhi gave a speech on September 26, 1896 in which he referred to the “raw kaffir, whose occupation is hunting and whose sole ambition is to collect a certain number of cattle to buy a wife with, and then pass his life in indolence and nakedness”. The term “Kaffir” is considered a derogatory term today (it is worth noting, however, that during Gandhi’s time, the term “Kaffir” had a different connotation than its present-day usage). Remarks such as these have led some to accuse Gandhi of racism.Two professors of history who specialize in South Africa, Surendra Bhana and Goolam Vahed, examined this controversy in their text, The Making of a Political Reformer: Gandhi in South Africa, 1893–1914. (New Delhi: Manohar, 2005). They focus in Chapter 1, “Gandhi, Africans and Indians in Colonial Natal” on the relationship between the African and Indian communities under “White rule” and policies which enforced segregation (and, they argue, inevitable conflict between these communities). Of this relationship they state that, “the young Gandhi was influenced by segregationist notions prevalent in the 1890s. At the same time, they state, “Gandhi’s experiences in jail seemed to make him more sensitive to their plight [...] the later Gandhi mellowed; he seemed much less categorical in his expression of prejudice against Africans, and much more open to seeing points of common cause. His negative views in the Johannesburg jail were reserved for hardened African prisoners rather than Africans generally.Former President of South Africa Nelson Mandela is a follower of Gandhi , despite efforts in 2003 on the part of Gandhi’s critics to prevent the unveiling of a statue of Gandhi in Johannesburg. Bhana and Vahed commented on the events surrounding the unveiling in the conclusion to The Making of a Political Reformer: Gandhi in South Africa, 1893–1914. In the section “Gandhi’s Legacy to South Africa,” they note that “Gandhi inspired succeeding generations of South African activists seeking to end White rule. This legacy connects him to Nelson Mandela [...] in a sense Mandela completed what Gandhi started. They continue by referring to the controversies which arose during the unveiling of the statue of Gandhi. In response to these two perspectives of Gandhi, Bhana and Vahed argue: “Those who seek to appropriate Gandhi for political ends in post- apartheid South Africa do not help their cause much by ignoring certain facts about him; and those who simply call him a racist are equally guilty of distortion.

പിന്നെ കാഫിര്‍ എന്ന വാക്കിന്റെ ഹിസ്റ്റോറിക്കല്‍ യൂസേജും

(The word Kaffir was used in English and Dutch, from the 16th century to the early 20th century as a blanket term for several different peoples of southern Africa…

…For example, the Pitt Rivers Museum in Oxford originally labelled many African artifacts as “Kaffir” in origin. For another example, the 1911 Encyclopaedia Britannica made frequent use of the term, even to the extent of having an article of that title.

…During the 20th century, the word gradually took on negative connotations. By 1976, its use was actionable in court in South Africa. Despite this, the word continued, and continues to be used.)

അതിന്റെ ethnic slur യൂസേജിനെപ്പറ്റിയുമുള്ള റഫറന്‍സുകള്‍.

ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരെ മൊത്തത്തില്‍ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്ക് 20-ആം നൂറ്റാണ്ടില്‍ ക്രമേണ ഒരു ഒരു നെഗറ്റീവ് മീനിംഗ് ഉണ്ടാക്കിയപ്പോള്‍ ആ വാക്ക് 20 -ആം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഗാന്ധിജി ഉപയോഗിച്ചതിന്റെ പശ്ചാത്തലം അന്വേഷിക്കാതെ അതിന്റെയടിസ്ഥാനത്തില്‍ ഗാന്ധിജിയെ വര്‍ണ്ണവെറിയനാക്കാന്‍ ആര്‍തര്‍ കെം‌പിന് പറ്റും. നമുക്ക് പറ്റുമോ എന്നതാണ് ചോദ്യം (അപ്പോഴും ചോദിക്കാം, ഗാന്ധിജി എന്തിന് കറുത്ത വര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന്. ഉത്തരം മാവേലി കേരളത്തിന്റെ പോസ്റ്റ്, ഗാന്ധിജിയെപ്പറ്റിയുള്ള കാക്കത്തൊള്ളായിരം ലേഖനങ്ങള്‍).

(കാഫിര്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോ എന്ന ചോദ്യത്തെക്കാള്‍ കാഫിര്‍ എന്ന വാക്ക് 1800 കളിലും 1900 ത്തിന്റെ ആദ്യപാദങ്ങളിലും എന്തര്‍ത്ഥത്തിലാണ് സാധാരണ ഉപയോഗിച്ചതെന്നറിയാമോ എന്നതായിരിക്കും ഒന്നുകൂടി ശരിയായ ചോദ്യം).

ഗാന്ധിജിയുടെ കാഫിര്‍ എന്ന പദപ്രയോഗത്തിനെപ്പറ്റിയും അദ്ദേഹം എന്തുകൊണ്ട് ആഫ്രിക്കയിലെ കറുത്തവര്‍ഗ്ഗക്കാര്‍ക്കായി പോരാടിയില്ല എന്ന ചോദ്യത്തിന്റെയും ഉത്തരം എനിക്ക് കിട്ടി എന്നുതന്നെ തോന്നുന്നു. ഗാന്ധിജിയെപ്പറ്റി ഇത്രയും മനസ്സിലാക്കാന്‍ എനിക്ക് പ്രചോദനം തന്നവര്‍ക്ക് ഒരിക്കല്‍ കൂടി നന്ദി.

4:27 PM

മാവേലി കേരളം said…
പ്രിയ ബ്ലോഗേഴ്സ്ഇന്നലെ പോസ്റ്റിട്ടതിനിനു ശേഷം ഇപ്പോഴെ എനിയ്ക്കിങ്ങോട്ടൊന്നു വരാന്‍ സമയം കിട്ടിയുള്ളു. ഇനി ഞാന്‍ ജോലിയ്ക്കു പോകുന്നൂ. തിരിച്ചുവന്നിട്ട് എല്ലാ കമന്റിനും മറുപടി തരുന്നതായിരിയ്ക്കും.

8:46 PM

ദില്‍ബാസുരന്‍ said…
അവസാനത്തെ രണ്ട് കമന്റുകള്‍ക്ക് വക്കാരിമച്ചാനെ കൊട് കൈ. കലക്കി.(ഒരു കുല പാളയംകോടന്‍ പഴം ഇതാ. ഷേര്‍ ചെയ്ത് തിന്നാം) :)

10:51 PM

nalan::നളന്‍ said…
ഗാന്ധി ബ്രാഹ്മണനാണെന്നല്ല കൈപ്പള്ളി പറഞ്ഞത്, പ്രവര്‍ത്തി ബ്രാഹ്മണിസമാണന്നല്ലേ?“Inji.
Stay clear. This is hardly your league.” ഇതും ബ്രാഹ്മണിസമല്ലേ കൈപ്പള്ളീ?

4:46 AM

കണ്ണൂസ്‌ said…
ഒരുപാട് പുതിയ വിവരങ്ങള്‍ കിട്ടി ഈ സം‌വാദങ്ങളില്‍ നിന്ന്. എല്ലാവര്‍ക്കും - പ്രത്യേകിച്ച് വക്കാരിക്ക് - നന്ദി.

5:10 AM

chithrakaran:ചിത്രകാരന്‍ said…
പ്രിയ മാവേലി,
അത്യുഗ്രന്‍ പോസ്റ്റ്.
ഈ പോസ്റ്റ് ഒരു നാലഞ്ചു പ്രാവശ്യം കോപ്പി പേസ്റ്റി വായിച്ചു പഠിക്കണമെന്നുപോലും ചിത്രകാരനു തോന്നുന്നു.
മാവേലി ഇതില്‍ പറഞ്ഞ ചരിത്രവസ്തുതകള്‍ക്കു പുറമെ… മവേലിയുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ വളരെ വളരെ മനോഹരമായിരിക്കുന്നു.
അഭിവാദ്യങ്ങള്‍!!!!

7:26 AM

മിടുക്കന്‍ said…
മാവേലി, നന്ദി.. കാക്കത്തൊള്ളായിരം നന്ദി….വക്കാരി… കൊടുകൈ….! സത്യം പറഞ്ഞാല്‍ ഈ ഗാന്ധിയന്‍ ഗാന്ധിയന്‍ എന്നൊക്കെപ്പറയുന്നത് വക്കാരിയെപ്പൊലുള്ളവരെയാണ്.

8:46 AM

മാവേലി കേരളം said…
പ്രിയ ഇഞ്ചിഎന്റെ പോസ്റ്റ് ഇഷ്ടപ്പെട്ടതില്‍ സന്തോഷം.‘സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!‘സമ്മതിയ്ക്കുന്നു.

പിന്നെ ആശയങ്ങളെയാണ് ഞാന്‍ തിരുത്താന്‍ ശ്രമിയ്ക്കുന്നത്;എപ്പോഴായാലും. വ്യക്തി അതില്‍ പെടുന്നില്ല.

എല്ലാ വ്യക്തികളും തെറ്റു ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും, ചെയ്താല്‍ അവര്‍ക്കതു സ്വയം തിരുത്താന്‍ കഴിയുമെന്നും ഞാന്‍ വിശ്വസിയ്ക്കുന്നു. ഗാന്ധിയുടെ കാര്യത്തിലും അതുതന്നാണല്ലോ ഉണായത്.

പ്രമോദ്

സന്തോഷം.ഗാന്ധിയ്ക്കു ചെയ്യാന്‍ കഴിയാതെ പോയതൊക്കെ ചെയ്യാന്‍‍ ഒരു യുവ തലമുറ മുന്നോട്ടു വന്നെങ്കില്‍ എന്നാശിയ്ക്കുന്നു.

അങ്കിള്‍ വന്നതില്‍ സന്തോഷം. മനസ്സും നിറഞ്ഞുവല്ലോ.ധാരാളം മതി.

കണ്ണൂസേ സന്തോഷം. എന്റെ ജീവിതത്തില്‍ ഞാന്‍ തെറ്റും ശരിയും ചെയ്തിട്ടുണ്ട് എന്നു തുറന്നു പറഞ്ഞ്, എന്റെ ജീവിതം തന്നെ ഒരു സത്യാന്വേഷണ പരീക്ഷണമായിരുന്നു എന്നു പറ‍ഞ്ഞ ഒരാളിനെ പിന്നെ തെറ്റുകളുടെ പേരില്‍ കോടതി‍ കയറ്റുന്നത് എത്ര ശരിയാണ് എന്നുള്ളതാണ് എന്റെ വിഷമം.

ദില്‍ബാസുരാ

സന്തോഷം. നമ്മളിലും ഒരു ഗാന്ധിയുണ്ടാകാം എന്നുള്ളതാണ് ഗാന്ധിയുടെ ഇന്നത്തെ സാംഗത്യം എന്നാണെനിയ്ക്കു ഹ്റ്റോന്നുന്നത്.

പഴത്തിന്റെ ഒരു പങ്ക് എനിയ്ക്കുടെ വച്ചിട്ടുണ്ടല്ലോ.

തറവാടീ,

വന്നതില്‍ വളരെ സന്തോഷം.

നളന്‍

അപ്പോള്‍ ബ്രാമണ്യത്തിന്റെ സീറ്റില്‍ ഗാന്ധിയ്ക്കൊരു സ്ഥാനം.അല്ലേ!

ഡാലീ ഡാലിയുടെ ഗംഭീരം പോസ്റ്റു വായിച്ചു. എന്നിട്ടും ഗാന്ധിയേക്കുറിച്ചു വീണ്ടും സംശയം. സംശയിയ്ക്കയാണല്ലോ മനസ്സിന്റെ ജോലി.

അഗ്രജാ വന്നതില്‍ വളരെ സന്തോഷം. മനുഷ്യനു ദൈവത്തെ മോഡലാക്കന്‍ കഴിയുമോ ഇല്ല. എന്നാല്‍ മനുഷ്യനു മോഡലാക്കാന്‍ കഴിയുന്ന ഒരേ ഒരു ‘ദൈവമാണ്‘ ഗാന്ധി.

9:28 AM

മാവേലി കേരളം said…
പ്രിയ കൈപ്പള്ളി,1 ‘concentration campല്‍ 100,000 കറുത്തവര്‍ഗ്ഗാരുണ്ടായിരുന്നു.അവരുടെ മരണം അപ്രസക്തമായതിനാല്‍ എത്ര കൊല്ലപ്പെട്ടു എന്ന് കൃത്യമായ സംഖ്യകള്‍ ഇല്ല’വളരെ ശരിയാണു കൈപ്പള്ളി പറഞ്ഞത്. ഇന്ത്യയില്‍ കൊളോണിയല്‍ ഭരണകാലത്ത്,ശിപായി ലഹള തുടങ്ങിയുള്ള യുദ്ധങ്ങളില്‍ എത്ര ഇന്ത്യാക്കാരുടെ ജീവനാണ് അതു പോലെ നഷ്ടപ്പെട്ടത്. പിന്നെ ഇന്ത്യ-പാകിസ്ഥാന്‍ വിഭജനത്തിലും (500,000 ഈ വിഭജനത്തില്‍ മാത്രം മരിച്ചു എന്നുപറയുന്നു. അതിലും കൂടുതലാണ് യാദ്ധാര്‍ഥ്യം എന്നും പറയുന്നവരുണ്ട്)2 ഒരു തിരുത്ത്. ”John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube
എന്നിവരില്‍ ആദ്യത്തെ മൂന്നു പേരേക്കുറിച്ച് മണ്ഡേല തന്റെ ആത്മകഥയില്‍ ഒന്നും പറയുന്നില്ല എന്നു തിരുത്തുന്നു.

ഗാന്ധി എങ്ങനെ ഇന്‍ഡ്യയ്ക്കെങ്ങനെയാണോ അതുപോലെയാണ് മണ്ഡേല സൌത്താഫ്രിയ്ക്കയ്ക്ക്. ആ മണ്ഡേല സ്മരിയ്ക്കാത്ത ആളുകളെ ഗാന്ധി സ്മരിച്ചില്ല എന്നുള്ളത് അത്ര വലിയ ഒരു കാര്യമാണോ എന്നാണ് ഞാന്‍ അര്‍ഥമാക്കിയത്.

3 “Kaffir എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ?“ എന്നു ചോദിച്ചാല്‍…

അതിന്റെ അര്‍ഥം വാക്കാരി വ്യക്തമാക്കുന്നുണ്ടല്ലോ?

കൂടാതെ, സൌത്താഫ്രിയ്ക്കന്‍ പ്രസിഡന്‍ഡിന്റെ ഒരു നാഷനല്‍ അഡ്രസില്‍:Letter from the President: The privilege of trusteeship (Volume 5, No. 28� 15�21 July 2005)എഴുതിയിരിയ്ക്കുന്നതു നോക്കു:

In an article entitled “What Is The Destiny Of The Kaffir Race”, published by
the ‘King William’s Town Gazette and Kaffrarian Banner’, on 11 May 1865, almost
half-a-century before the ANC was established“

ഇവിടെ ‘കാഫിര്‍ റേസ്‘ എന്നാണു പറയുന്നത്. തീര്‍ശ്ചയായും 1890ല്‍ കാഫിര്‍ ഒരു ഡെറൊഗേറ്ററി റ്റേം ആയിരിയ്കാന്‍ സാദ്ധ്യതയില്ലെ.

എന്നാല്‍

‘Many of the Native prisoners are only one degree removed from the animal‘ എന്ന വക്കുകളില്‍ ഒരു തരം താഴ്ത്തല്‍ ഉണ്ടായിരുന്നു എന്നു സമ്മതിയ്കേണ്ടി വരുന്നു.

പക്ഷെ 1890കളിലെ ഈ ഗാന്ധിയെ extrapolate ചെയ്താല്‍ ഒരു മഹാത്മാവുണ്ടാകുകയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?

Nothing is fabricated. Unfortunately gandhi has outgrown history and his followers have transformed him into a demi god. Not surprising given our primitive indian mindsets to paint larger than life images of our heroes.

അതെ ഗാന്ധിയെ ഒരു ‘demi god‘ ആയി കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്കാണ് അദ്ദേഹത്തിന്റെ മനുഷ്യസഹജമായ പരാജയങ്ങളെ അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നത്?

‘larger than life images’ ഗാന്ധിയ്ക്കു കൊടുത്തു എന്നാണു വാദമെങ്കില്‍ അതിനു ഗാന്ധി ഉത്തര‍വാദിയല്ലല്ലോ?

തന്നെ ഒരു ദൈവമായോ അത്ഭുത സിദ്ധികളുള്ള അതിമാനുഷനായോ ആരും മനസിലാക്കരുത് എന്നു തന്നെയായിരുന്നു സ്വന്തം ആത്മകഥ അത്ര സത്യസന്ധമായി എഴുതിയപ്പോള്‍ ഗാന്ധിയുടെ താല്പര്യം.

ആള്‍ ദൈവങ്ങളുടെ ചമച്ചുകൂട്ടിയ perfection ആളുകള്‍ അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിയ്ക്കുന്നെങ്കില്‍ അതദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ?

ശരിയായാണ് തെക്കെ ഇന്‍ഡ്യയിലും വടക്കേ ഇന്‍ഡ്യയിലുമുണ്ടായിരുന്നു വീരന്മാര്‍. കൊളോണീയലിസത്തിന്റെ എച്ചില്‍ക്കൂനകളില്‍ പാരസൈറ്റുകളെപ്പോലെ കൊഴുത്തുമുഴുത്ത്, ഗീതയും അതുപോലെ അനേക സംസ്കൃത ഗ്രന്ധങ്ങളും കക്ഷ്ത്തിലടുക്കിപ്പിടിച്ച് സാധാരണക്കാരനെ ഏഴുനാഴിക അകലെ നിര്‍ത്തി ദൈവത്തിന്റെ പ്രതിപുരിഷരായി നടന്നിരുന്നവര്‍.

പക്ഷെ അവരെയൊക്കെ മാതൃരാജ്യത്തെ തങ്ങള്‍ക്കു കൂട്ടിത്തന്ന നട്ടെല്ലില്ലാത്ത അവസരവാദികള്‍ എന്നല്ലാതെ കൊളോണീയല്‍ ബ്രിട്ടന്‍ കരുതിയിരുന്നില്ല.

പക്ഷെ ബ്രിട്ടീഷുകാരന്റെ മനസ്സില്‍, ഇന്ത്യക്കാര്‍‍ ജന്മനാ അടിമകളാണ് എന്ന ധാരണയ്ക്ക് ഏറ്റവും കൂടുതല്‍ പ്രഹരമേല്‍‍പ്പിച്ചത് ഗാന്ധിയായിരുന്നു. ഇങ്ങനെയുമൊരിന്ത്യാക്കാരനോ, ഇന്ത്യാക്കാരന് ആ‍ാത്മബോധമോ, ധാര്‍മ്മികതയോ, ധാര്‍മ്മിക പടയോ, അഹിംസാബോധമോ, സംസ്കാ‍രമോ, നാഷലിസമോ, വ്യക്തിസാമൂഹ്യ ബന്ധങ്ങളോ?

ഇതൊക്കെ നങ്ങള്‍ക്കു മാത്രമല്ലേ ഉള്ളു എന്നു ധരിച്ച്, ലോകം ഭരിയ്ക്കാനുള്ള അവകാശം തങ്ങളുടെ വര്‍ഗ-മത-ദൈവ വിശ്വാസത്തിന്റെ പ്രത്യേക ആനുകൂല്യമാണ് എന്നു ധരിച്ച ഓരോ ബ്രിട്ടീഷുകാരന്റയും അന്തക്കരണത്തിന്റെ മുഖത്ത് ആഞ്ഞടിയ്ക്കാന്‍ കഴിഞ്ഞത്, അര്‍ദ്ധനഗ്നനായ ആ ‘ഫക്കീറി’നു മാത്രമായിരുന്നു.

സൂര്യനസ്തമിയ്ക്കാത്ത ബ്രിട്ടഷ് സാമ്രാജ്യത്തിന്റെ ചങ്കില്‍‍ തങ്ങളുടെ ധാര്‍മ്മിക സുപ്രീമസീ വാദത്തിനു സാംഗത്യമുണ്ടോ എന്നു സംശയിപ്പിയ്കാന്‍ കഴിഞ്ഞ ഒരേ ഒരിന്ത്യാക്കാരന്‍ എന്ന അത്ഭുതപൂര്‍വമായ സ്ഥാനം കൊടുത്തുകൊണ്ടാണ് ഞാനും എന്നേപ്പോലെയുള്ള അനേകം ഇന്ത്യാക്കാരും അദ്ദേഹത്തെ മഹാത്മാവ് എന്നു വിളിയ്ക്കുന്നത്.

രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല.

ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭത്തില്‍ നിന്നു തന്നെ പറയാം.

ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തക്കരണത്തില്‍ അസ്വസ്തതകള്‍ ഉണ്ടാക്കുന്നു.

അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്.ഇവിടെയാണ് വാക്കാരി ചോദിയ്ക്കുന്ന ചോദ്യത്തിന്റെ പ്രസക്തി, ഒരിന്ത്യാക്കാരനു ഗാന്ധിയെ അങ്ങനെ കാണാന്‍ കഴിയുമോ എന്ന്.

ലോകത്തിന്റ് മുന്‍പില്‍ ഇന്ത്യയ്ക്കൊരു സ്ഥാനം വേനമെന്നാഗ്രഹിയ്ക്കുന്ന ഏതൊരിന്ത്യാക്കാരനും ഇന്നും മുറുകെ പ്പിടിയ്കാന്‍ കിട്ടുന്ന ഒന്ന് അതു gandhiyan legacy മാത്രമാണ്.അതിനെ സംരക്ഷിയ്ക്കാന്‍ മുന്നോട്ടു വരുക ഇന്ത്യാക്കരി എന്ന നിലയില്‍ എന്റെ ധാര്‍മ്മിക ബോധ്മായിട്ടേ എനിയ്ക്കു കാണാന്‍ കഴിയു.

ഇന്ത്യയുടെ ബ്രാഹ്മണ്യത്തിനു കീഴടക്കാന്‍ കഴിയാഞ്ഞ ഒരേ ഒരു മനസായിരുന്നു ഗാന്ധിയുടേത്, അതിന്റെ ശിക്ഷയാണ് ഗാന്ധി അവസാനം അനുഭവീച്ചതും.

ഇതയുമൊക്കെയേ എനിയ്ക്കെഴുതാനുള്ളു.

പിന്നെ ഒരോ വ്യക്തിയ്ക്കും എന്തിലും വിശ്വസിയ്ക്കാനുള്ള അവകാശമുണ്ട്. അതും ഞാന്‍ മാനിയ്ക്കുന്നു.

7:51 PM

nalan::നളന്‍ said…
കൈപ്പള്ളി : ബ്രാഹ്മണ്യം. അത്രമാത്രം.
ഗാന്ധി മഹാത്മാവല്ല എന്നേ ഞാന്‍ പറഞ്ഞോള്ളു.ambi: കൈപ്പള്ളിയണ്ണാ,
ഗാന്ധി ബ്രാഹ്മണനായിരുന്നില്ല. വൈശ്യന്‍ എന്നു പറയാവുന്ന ബനിയാ ജാതിക്കാരനായിരുന്നു.ഞാന്‍ പറഞ്ഞതെന്തെന്നു മാവേലിക്കു മനസ്സിലായിക്കണുമെന്നു വിശ്വസിക്കുന്നു.
ഗാന്ധിയില്‍ ബ്രാഹ്മണിസം ഞാന്‍ ഇതുവരെ ആരോപിച്ചിട്ടില്ല.
എന്നു കരുതി അങ്ങിനെ വിശ്വസിക്കുന്നില്ലെന്നല്ല.
ചാതുര്‍വര്‍ണ്യത്തൊടുള്ള ഗാന്ധിയുടെ സമീപനത്തില്‍ നിന്നും അങ്ങിനെയല്ലാതെ മറിച്ചൊരു നിഗമനത്തിലെത്താന്‍ കഴിയുന്നില്ല.

8:32 PM

nalan::നളന്‍ said…
തിരുത്ത്.മുന്‍പെഴുതിയ കമന്റില്‍ ഗാന്ധിയുടെ ചാതുര്‍വര്‍ണ്യത്തൊടുള്ള നിലപാട് പലരും പറഞ്ഞ പോലെ ഗാന്ധിയുടെ നിലപാടുകള്‍ ആയിരുന്നെങ്കിലും അത് ഗാന്ധിയുടെ ആദ്യകാല നിലപാടുകളായിരുന്നു.http://www.bfg-muenchen.de/caste.htmഈ ലിങ്കില്‍ ഗാന്ധിയുടെ നിലപാടുകള്‍ 1921ല്‍ ജാതിയേയും വര്‍ണ്ണത്തേയും ന്യായീകരിക്കുന്നതില്‍ നിന്നും 1930 കളില്‍ വരുമ്പോള്‍ ജാതി വിട്ട് വര്‍ണ്ണത്തെ ന്യായീകരിക്കുകയും 1945ലെ ഗാന്ധി ചാതുര്‍വര്‍ണ്യത്തെ അപ്പാടെ നിരാകരിക്കുകയാണു ചെയ്യുന്നത്.

1945 “”You should become like Ambedkar. You should work for the removal of untouchability and caste. Untouchability must go at any cost”

അതുപോലെ വിവാഹത്തെപ്പറ്റിയും..
ആദ്യകാലങ്ങളില്‍ ഇന്റര്‍ കാസ്റ്റ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്ന ഗാന്ധി 1945ആകുമ്പോഴേക്കും

“1945: “If… castes and sub-castes as we know them disappear - as they should - we should [then] unhesitatingly accord the highest importance to marriages between Ati-Shudras and caste-Hindus.” (C, LXXX, 77)

[44] 1945: “If the marriage is in the same community do not ask for my blessings, however deserving the girl may be. I send my blessings if she is from another community.” (C, LXXX, 99) “

ഈ ഒരു മഹത്തായ മാറ്റത്തെ കാണാതിരിക്കാന്‍ വയ്യ.
മാവേലിക്കു നന്ദി.

12:40 AM

വെള്ളെഴുത്ത് said…
നിഷാദിന്റെ ഗാന്ധിയ്ക്ക് ഒരു മറുപടി പോസ്റ്റായെഴുതണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് ഈ മറുപോസ്റ്റ് കാണുന്നത്.ഇതു മതി.

9:44 AM

വക്കാരിമഷ്‌ടാ said…
എന്തുകൊണ്ടാണ് മഹാത്മാഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവായിരിക്കുന്നതെന്ന ചോദ്യത്തിന് മാവേലി കേരളത്തിന്റെ ഈയൊരു കമന്റ് മാത്രം മതി ഉത്തരമായി. വളരെ വളരെ നന്ദി. തീര്‍ച്ചയായും ഒരു പോസ്റ്റാക്കേണ്ട കമന്റ്.മാഹാത്മ്യം അടിച്ചേല്‍‌പ്പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. അത് സ്വയം അറിഞ്ഞുതന്നെ അംഗീകരിക്കേണ്ട സംഗതിയാണ്. മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍. പല ചരിത്രവിശകലനങ്ങളിലും സംഭവിക്കുന്ന പിഴവാണ്, ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളും അനുഭവങ്ങളുടെയും സ്വാധീനത്താല്‍ കൊല്ലങ്ങള്‍ പഴക്കമുള്ള കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നവരെ വിലയിരുത്തുന്നത്. ഒരു പദപ്രയോഗത്തിന്റെ, ഇപ്പോഴത്തെയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിലെയും വ്യത്യാസം പോലും, ഒരാളെ വിലയിരുത്തുമ്പോള്‍ നിഗമനങ്ങളില്‍ പിഴവുകള്‍ വരാന്‍ കാരണമാവും എന്ന് കണ്ടില്ലേ.ഒരു പ്രൊജക്ട് കിട്ടി ഒന്നരമാസത്തെ ഡെഡ് ലൈന്‍ കൊടുത്ത് അതിനുള്ളില്‍ തീര്‍ക്കുന്നതാണ് വിജയമെന്നൊക്കെ കരുതുന്ന ഇപ്പോഴത്തെയും ഇനി വരാന്‍ പോകുന്നതുമായ തലമുറയ്ക്ക് ഗാന്ധിജി മഹാത്മാവല്ലാത്തതിന് കാരണം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ നേതൃത്വം പത്തുമുപ്പത്തഞ്ച് കൊല്ലമെടുത്തു എന്നതുമാവാം. മിക്കവാറും അവരുടെ കമ്പാരിസണ്‍ ബുഷ് ഇറാക്കില്‍ നേടിയ “വിജയ”മൊക്കെയാവാം. വെറും ഒന്നോ രണ്ടോ കൊല്ലം കൊണ്ട് നേടേണ്ടിയിരുന്ന സ്വാതന്ത്ര്യം ഗാന്ധിജി വന്ന് അഹിംസ, നിരാഹാരം, നിസ്സഹകരണം എന്നൊക്കെ പറഞ്ഞ് പത്ത് മുപ്പത്തഞ്ച് കൊല്ലം വലിച്ച് നീട്ടി അങ്ങിനെ ഇന്ത്യയെ അത്രയും കൊല്ലം പുറകോട്ടടിച്ചു എന്നതൊക്കെയാവാം അവരുടെ കാരണങ്ങള്‍, ഗാന്ധിജി മഹാത്മാവാകാത്തതിന്.രണ്ടാം ലോക മഹായുദ്ധകാലത്തിനു ശേഷം സംജാതമായ ലോക രാഷ്ട്രീയ കാരണങ്ങളാല്‍, ബിട്ടന്‍ ഇന്ത്യവിട്ടു പോകുമായിരുന്നേനേ. പക്ഷെ കൊളോണിയല്‍ ഇന്ത്യയെ അഥവാ ഇന്ത്യയിലെ ജനങ്ങളെ കൊലോണിയലിസത്തില്‍ നിന്നു സ്വതന്ത്രമായ ആഫിയ്കന്‍ രാജ്യത്തില്‍ നിന്നും അതിലെ ജനങ്ങളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത് ഗാന്ധിയാണ്. ഇതു വര്‍ഗ്ഗീയതയുടെഒരു വാചകമല്ല.

കറുത്ത വര്‍ഗകാരും ഇന്ത്യാക്കരും ഭരിയ്ക്കപ്പെടേണ്ടവര്‍ ആണ് ഭരിയ്ക്കേണ്ടവരല്ല എന്ന ബോധത്തോടെ ഇന്ത്യയിലെത്തിയ കോളോണിയല്‍ വര്‍ഗ്ഗം ഇന്തയില്‍ നിന്നു തിരിച്ചു പോയത് ആ ബോധം തിരുത്തിക്കൊണ്ടാണ്. ആഫ്രിയ്ക്കയില്‍ നിന്നും അങ്ങനെയല്ല അവര്‍ പോയത്, അഥവാ ആഫിര്യ്കയില്‍ നിന്നും അവര്‍ പോയതേ ഇല്ല എന്നു പറയാം. കാ‍രണം ഗാന്ധിയേപ്പോലെ ഒരു ധാര്‍മ്മിക നേതാവ് ആഫ്രിയ്ക്കയിലുണ്ടായില്ല .

വളരെ ശരി. പറഞ്ഞ ബാക്കി കാര്യങ്ങളും. നന്ദി.

11:49 AM

ViswaPrabha വിശ്വപ്രഭ said…
“ഇന്ത്യ വിട്ടു പുറത്തു പോകുന്ന ഒരോ ഇന്ത്യാക്കാരനും ഗാന്ധിയുടെ നാട്ടിലെ പൌരന്‍ എന്ന സ്ഥാനം അറിഞ്ഞോ അറിയാതെയോ അനുഭവിയ്ക്കുന്നുണ്ട് എന്ന് എന്റെ അനുഭവത്തില്‍ നിന്നു തന്നെ പറയാം.ഇന്ത്യയിലെ ഓരോ വ്യക്തിയിലും, ലോകം ഗാന്ധിയുടെ ഒരംശത്തെക്കാണുന്നു എന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. ഈ അംശം എന്നുമെന്ന പോലെ ഇന്നും ഒരു racial supremacy യുടെ അന്തഃകരണത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.അതിന്റെ പേരില്‍ ഗാന്ധിയ്ക്കു നേര്‍ക്കുയര്‍ത്തുന്ന ചളിവാരിയെറിയല്‍ ഇന്ത്യയിലെ ഓരോവ്യക്തിയുടെ നേര്‍ക്കുമുള്ള ചളിയായിക്കാണാന്‍ കഴിയേണ്ടതാണ്”നമസ്തേ മഹാബലി!

*** *** ***

ഗാന്ധി എന്ന പ്രതിഭാസത്തെക്കുറിച്ച് ആദ്യം പറഞ്ഞുതന്നത് അക്ഷരം കൂട്ടിവായിക്കാന്‍ പഠിപ്പിച്ച ഒന്നാംക്ലാസിലെ ടീച്ചറാണ്. (അന്ന് സ്വതന്ത്രഇന്ത്യ താരുണ്യം പൂകുന്നേയുണ്ടായിരുന്നുള്ളൂ.)

പിന്നീട് ജീവിതത്തിലെ ഓരോ വഴിത്തിരിവിലും ആ ചെറിയ മനുഷ്യന്‍ എനിക്കുനേരെ തിരിഞ്ഞുനിന്നു.
ഞങ്ങളുടെ തത്വശാസ്ത്രങ്ങള്‍ അപ്പോഴൊക്കെയും പരസ്പരം ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടുമിരുന്നു.

ഓരോ ചോദ്യത്തിനുമവസാനം അദ്ദേഹം വെറുതെ പുഞ്ചിരിച്ചുകൊണ്ട്, പറ്റുമെങ്കില്‍ ഒരു വാക്കുപോലും പറയാതെ, അതല്ലെങ്കില്‍ അപ്രസക്തമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്ന ഒരേ ഒരു വാചകം കൊണ്ട് എന്നെ അസന്നിഗ്ദമായി കീഴ്പ്പെടുത്തിക്കൊണ്ടുമിരുന്നു.

എനിക്കുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്ന അദമ്യമായ യുക്തിബോധത്തേയും ശാസ്ത്രീയവീക്ഷണത്തേയും കടന്നുമറിഞ്ഞ് ഗാന്ധി എപ്പോഴും വന്നുകൊണ്ടിരുന്നു.

മോഹന്‍‌ദാസിന്റെ ജീവിതം എങ്ങനെ അയാളുടെ സന്ദേശമാകുമെന്ന് അറിയുവാന്‍ വളരെ വളരെ വായിക്കേണ്ടി വന്നു.

എന്നിട്ടും ഗാന്ധിയെ അറിഞ്ഞില്ല മുഴുവനായും.

ബര്‍മ്മയിലേക്കുള്ള വഴിയില്‍നിന്നും ഇടയ്ക്കു പണിമതിയാക്കി ഒളിച്ചോടി പണ്ടെന്നോ തിരിച്ചുവന്ന ഉണ്ണ്യേട്ടന്‍ എന്ന പഴയ കൂലിപ്പട്ടാളക്കാരന്‍ പറഞ്ഞു ഗാന്ധിയെ കണ്ട കഥ. (1976). വലിയ ഉയരവും തടിയും അകമ്പടിക്കൊരുപടയും പ്രതീക്ഷിച്ചുകൊണ്ട് കല്‍ക്കത്തയിലൊരിടത്ത് നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഒരു കൊച്ചുമനുഷ്യന്‍ ഒരു വടിയും കുത്തിനടന്നുവന്നത്. അയാള്‍ ഉണ്ണ്യേട്ടനെ നോക്കി ചിരിച്ചത്! അയാളുടെ കുഞ്ഞുപ്രസംഗം - അല്ല സൌമ്യസംസാരം- കേട്ടത്. എന്നിട്ട് ‍ ഉണ്ണ്യേട്ടന്‍ നേതാജിയുടെ സൈന്യത്തില്‍ ഇനി തുടരില്ലെന്നു തീരുമാനിച്ച് ഒരു ചര്‍ക്കയും കൊണ്ട് ചേര്‍പ്പിലേക്കു പോയത്. കഥ പറഞ്ഞു കഥ പറഞ്ഞ് ഉണ്ണ്യേട്ടന്‍ മരിച്ചുപോയി…

ഹരിയാനയില്‍ വെച്ചുകണ്ട 97 വയസ്സുകാരന്‍!
മഞ്ഞിട്ടുമരവിപ്പിച്ച ഒരു പുലര്‍ച്ചേ വെള്ളകീറുന്ന നേരത്തായിരുന്നു റെയില്‍‌വേ സ്റ്റേഷനുമുന്നില്‍ വെച്ച് ആ വൃദ്ധന്‍ സഹായം ചോദിച്ചത്. കൈപിടിച്ച് അടുത്തൊരിടം വരെ കൊണ്ടുചെന്നാക്കാമോ എന്നു ചോദിച്ചു.
അയാളുടെ മക്കളുടെ സമ്മതമില്ലാതിരുന്നിട്ടുപോലും പാകിസ്താനില്‍ നിന്നും ഒറ്റയ്ക്ക് വണ്ടി കയറിവന്നത് രാജ്ഘട്ടിലേക്ക് പോവാനായിരുന്നത്രേ. ഒരു കണക്കിന് ഒരവസാന ഒളിച്ചോട്ടം. മരിക്കുന്നതിനുമുന്‍പ് ഗാന്ധിയുടെ ഖബര്‍ കാണണം എന്ന ഒരൊറ്റ മോഹവും കൊണ്ടായിരുന്നുവത്രേ നാല്‍പ്പതുകൊല്ലം അയാള്‍ ജീവിച്ചിരുന്നത്. വിഭജനത്തിനുമുന്‍പ് അയാളുടെ മൊഹല്ലയില്‍ വന്ന് പ്രധാനമായും പട്ടിണിക്കാരായ മൊസ്ലീമുകള്‍ക്കുവേണ്ടി ഗാന്ധി തുടങ്ങിവെച്ച ഒരു ഗ്രാമോദയം തറിക്കമ്പനിയുണ്ടായിരുന്നു അമ്പാലയില്‍. കണ്ടോണ്‍‌മെന്റിനപ്പുറത്ത് ഞങ്ങള്‍ ചെന്നുനോക്കുമ്പോള്‍ അവിടെ ഇന്നൊരു പുതിയ ഫാക്ടറിയാണ്.(198 8)

ആ പഴയ പത്താന്‍‌കാരനും ഇപ്പോള്‍ നിശ്ചയമായും മരിച്ചുപോയിട്ടുണ്ടാവും.

നാഗ്‌പൂരിലും വര്‍ദ്ധയിലും ഒടിഞ്ഞുതൂങ്ങിയിരിക്കുന്ന വൃദ്ധന്മാരോട് മണിക്കൂറുകളോളം ഞാന്‍ ചോദിച്ചുകൊണ്ടിരുന്നു:“നിങ്ങള്‍ ഗാന്ധിയെ കണ്ടിട്ടുണ്ടോ? ഗാന്ധിയെ അറിഞ്ഞിട്ടുണ്ടോ?”. “ഉള്ളംകൈയിലെ വരപോലെ…”-അവര്‍ വാചാലരായി. പഴംകഥകളില്‍ കൌതുകം തേടുന്ന തനിബാല്യക്കാരനെ അവര്‍ ചുക്കിച്ചുളിഞ്ഞ കൈകള്‍ക്കുള്ളില്‍ പ്രത്യേകവാത്സല്യത്തോടെ പുണര്‍ന്നു പൊതിഞ്ഞുവെച്ചു. ഈയൊരു കഥ പറയാന്‍ വേണ്ടിയായിരുന്നു ഞങ്ങള്‍ ഇത്ര നാളും കാത്തിരുന്നതെന്ന പോലെ ബാക്കിവന്ന ഒന്നോ രണ്ടോ പല്ലുകള്‍ അവരുടെ പുഞ്ചിരിക്കുള്ളിലൂടെ എനിക്കുമീതെ വെളിച്ചം തൂവിക്കൊണ്ടിരുന്നു. (1989)

അലിഞ്ഞുകിടന്ന് അവരിപ്പോള്‍ അമ്മമണ്ണിനെ ആ കഥകളൊക്കെയും കേള്‍‍പ്പിക്കുന്നുണ്ടായിരിക്കാം.

അമൃത്‌സര്‍, പത്താന്‍‌കോട്ട്, അഹമ്മദാബാദ്, ചാന്ദ്നി ചൌക്ക്, ക്രഫോര്‍ഡ് ബസാര്‍, ചൌറിങ്ഗീ, സത്‌ന, ബിലാസ്‌പൂര്‍, ജബല്‍‌പൂര്‍, ഇന്‍ഡോര്‍, ആഗ്ര,മണ്ഡി, ദില്ലി, മുംബൈ, ചിത്തോര്‍ഗഢ്, വിജയവാഡ, കോലാര്‍, പുരി, മീററ്റ്…. എവിടെയും എവിടെയും ഒരു വൃദ്ധാവസ്ഥയെങ്കിലും ബാക്കിയുണ്ടായിരുന്നു പഴയൊരു കാലത്ത് ഒറ്റമുണ്ടുടുത്ത് വടിയും കുത്തിനടന്നിരുന്ന ആ ഒരേ ഒരൊറ്റ മനുഷ്യനെക്കുറിച്ച് എനിക്കു പറഞ്ഞുതരാന്‍….

തലയിലൊതുങ്ങാത്ത ബിരുദങ്ങളോ ആര്‍ത്തലച്ചുപടരുന്ന വാങ്മയങ്ങളോ പ്രത്യയശാസ്ത്രപാണ്ഡിത്യമോ ഇല്ലാത്ത, മനുഷ്യനെക്കണ്ടാല്‍ മനുഷ്യനാണെന്നു മാത്രം തിരിച്ചറിയുന്ന അവരൊക്കെയാണ് ഗാന്ധിയുടെ ജീവിതം എങ്ങനെയാണ് ഗാന്ധിയുടെ സന്ദേശമാവുന്നതെന്ന് എനിക്കു മനസ്സിലാക്കിച്ചുതന്നത്. ഗൂഗിളല്ല, ദീദാത്തിനെപ്പോലുള്ള ശവംതീനിക്കഴുകന്മാരല്ല, നാഥുറാമിന്റെയോ ഫിറോസിന്റെയോ ആര്‍ജ്ജിതശോഭ പൂണ്ട പുത്രപൌത്രകളത്രാദികളുമല്ല.

എത്ര ശാസ്ത്രം കീറിമുറിച്ചിട്ടും, എത്ര സാമൂഹ്യപാഠങ്ങളും പ്രത്യയഗീതികളും ഉരുക്കഴിച്ചുപഠിച്ചിട്ടും, എത്ര സുഖലോലുപസൌകര്യങ്ങളും നഗരസൌന്ദര്യങ്ങളും കണ്ടിട്ടും, എനിക്കു പിന്‍പറ്റിക്കൂടാനായി ഗാന്ധിയുടേതുപോലെ അത്ര ഹൃദയരാഗത്തോടെ, അത്ര ചിന്താഭദ്രതയോടെ, വേറെ ഒരു മനുഷ്യകഥാചരിതവും കിട്ടിയില്ലിതുവരെ.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ചിത്രത്തിനോട് ആദ്യമൊന്നും അത്ര പ്രതിപത്തി തോന്നിയിരുന്നില്ല. വീണ്ടും വീണ്ടും കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്, അത്ര വലിയൊരു ചിത്രം സിനിമയെന്ന ചെറിയ ക്യാന്‍‌വാസില്‍ ഒതുങ്ങാത്തത് ആറ്റന്‍ബറോയുടെ അപരാധമല്ലെന്ന്.

ജീവിതം ആരുടേതുപോലെയാവണം എന്നു ചോദിച്ചാല്‍ ഉത്തരം നിശ്ചയമാണ്, (ഒട്ടുമെളുപ്പമല്ലെങ്കില്‍പ്പോലും,) ഗാന്ധിയെപ്പോലെ.

ചെറിയൊരു മനുഷ്യനായി,ഏറ്റവും ദരിദ്രനായി.
എന്നിട്ടും,
വലിയൊരു മനസ്സുമായി,ഏറ്റവും ധനികനായി.

“നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യന് എന്തു നന്മയാണു വരുത്തിത്തീര്‍ക്കുക എന്നോര്‍ത്തുകൊണ്ടേ ഇരിക്കുക സദാ” - ഗാന്ധി പറഞ്ഞു.

“അവനവനാത്മസുഖത്തിനാചരിക്കു-ന്നവയപരന്നു സുഖത്തിനായ് വരേണം“ - ശ്രീനാരായണഗുരു പറഞ്ഞതും മറ്റൊന്നുമല്ല.

ഇതിനുപരി ഒരു വേദവും പുരാണവും എന്നോടൊന്നും പറഞ്ഞില്ല ഇതുവരേയ്ക്കും.

ഗാന്ധി മഹാത്മാവു തന്നെ. അല്ലെങ്കില്‍ മഹാത്മാവ് എന്ന പദമായിരിക്കും നിഘണ്ടുവിലെ ഏറ്റവും നിരര്‍ത്ഥകം.

വാക്കുകളില്‍‌പോലും ഹിംസ പുരണ്ട, വാക്കുതന്നെ ഹിംസയാക്കുന്ന പുതിയ ലോകത്തിലെ വിപ്ലവരീതികള്‍ക്ക് എളുപ്പമൊന്നും കീറിമുറിക്കുവാന്‍ കഴിയാത്തത്ര ദൃഢതയോടെ ആ പച്ചമനുഷ്യന്റെ സത്യാന്വേഷണയാത്രകള്‍ നമ്മുടെ ചരിത്രത്തിലൂടെ തുടരും.

സൂര്യനസ്തമിക്കാത്ത ഒരു സാമ്രാജ്യം സ്ഥാപിച്ചുകൊണ്ട് ആ ജൈത്രയാത്ര ഇനിയുമേറേക്കാലം മനുഷ്യരാശിയുടെ പ്രത്യാശകള്‍ക്കു മുകളില്‍ തണല്‍‌ വിരിച്ചുനില്‍ക്കും.

*** *** ***

നമസ്തേ മഹാബലി! നമസ്തേ വക്കാരീ!

ഗാന്ധിയെക്കുറിച്ച്, അത്രയ്ക്കും ഉള്ളിലുറഞ്ഞു കടുപ്പം പിടിച്ച ഒരു സത്യത്തെക്കുറിച്ച് ഋണാന്വേഷകമായി ആരെന്തുപറഞ്ഞാലും വല്ലാതെ നൊന്തുപോകാറുണ്ട് മനസ്സിന്. നീണ്ടനീണ്ട മറുപടികള്‍ എഴുതാന്‍ പോലുമാകാതെ, കുറച്ചൊരു കാലുഷ്യത്തോടെ, ഒട്ടൊരു വേദനയോടെ, നിറഞ്ഞ സഹാനുഭൂതിയോടെ, ആ അറിവില്ലായ്മകളെ മൌനമായി കടന്നുപോവാന്‍ തോന്നും സാധാരണ.

പക്ഷേ ഈയൊരു വിഷയത്തിനുവേണ്ടി നിങ്ങള്‍ രണ്ടുപേരും ചെലവാക്കിയ വിലപ്പെട്ട സമയത്തിനു പകരം നല്‍കാന്‍ ഇത്രയും കൂടി എഴുതിച്ചേര്‍ക്കണം എന്നു തോന്നി.

ഈ അധികപ്രസംഗത്തിനു മാപ്പ്.

8:05 PM

അഗ്രജന്‍ said…
മാവേലി കേരളം, വക്കാരി, വിശ്വേട്ടന്‍… വളരെ നന്ദി… ശരീരത്തിലൂടെ ഒരു കോരിത്തരിപ്പ് കടത്തി വിട്ട ഈ കമന്‍റുകള്‍ക്ക്!

3:47 AM

റോക്കന്രോള്‍ said…
ഒരോവറിലെ ആറുബോളിലും സിക്സറടിച്ച യുവരാജ് സിംഗിന്റെ കുട്ടിക്കാലം, വീട്ടുകാരും കൂട്ടുകാരും ചര്‍ച്ചചെയ്യുന്നത് ഇന്നലെ എന്‍ഡിടിവിയില്‍ പ്രൈം ടൈമില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതുകണ്ടു… സൂപ്പര്‍ ഹീറോ.. ഇനി അടുപ്പിച്ച് 12 സിക്സറുകള്‍ അരെങ്കിലുമടിയ്ക്കുന്നതുവരെ ഇത് സഹിയ്ക്കേണ്ടിവരും!ഗാന്ധിജയന്തിയ്ക്ക്, ഗാന്ധിയുടെ ഒരു ദാന്‍ഡിയാത്രയല്ലാതെ ഒന്നും കാണാന്‍ പറ്റിയില്ല!ആരാ മഹാന്‍ ആരാ മഹാത്മ??

4:37 AM

ചന്ദ്രശേഖരന്‍ നായര്‍ said…
“മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍.”
എഴുതുവാന്‍ എന്റെ പക്കല്‍ വാക്കുകളില്ല അതിനാല്‍ കടമെടുത്ത ഒരു പോസ്റ്റാാക്കുന്നു ഇവിടെ
 
ചിത്രകാരന്‍chithrakaran said…
വിശ്വപ്രഭയുടെ കോരിത്തരിപ്പിക്കുന്ന കമന്റിനും, വക്കാരിയുടെ സജീവമായ ആത്മാര്‍ത്ഥതക്കുമുന്നിലും ചിത്രകാരന്റെ പ്രണാമം.

2:00 AM

 

ഇത്തിരിവെട്ടം said…
മാവേലികേരളം.. വക്കാരിമാഷേ… വിശ്വേട്ടാ ഒരുപാട് നന്ദി. ഈ ഈ പോസ്റ്റിന്… ഇതിലെ കമന്റുകള്‍ക്ക്. ഒത്തിരിനന്ദി.

2:43 AM

 

മാവേലി കേരളം said…
പ്രിയ വക്കാരി

വാക്കുകള്‍ കിട്ടുന്നില്ല വക്കാരിയെ അഭിനന്ദിയ്ക്കുന്നതിന്. വക്കാരിയുടെ വിലയേറിയ സമയവും സാംഗത്യമേറിയ ലിങ്കുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉദ്ദേശിച്ച കോസ് ഇത്ര ഭംഗിയായി നിവൃത്തിയ്ക്കാന്‍ ആവുകയില്ലായിരുന്നു എന്നുള്ളതില്‍ യാതൊരു സംശയുമില്ല.

വക്കാരിയുടെ ലിങ്കുകള്‍ എല്ലാം ഞാന്‍ വായിച്ചു. ആര്‍തര്‍ കെമ്പ് ഒരു ഗട്-ലെസ്സ് റേസിസ്റ്റും വൈറ്റ് സുപ്രിമിസ്റ്റും ആണ്. അയാള്‍ ഗാന്ധിയെ എങ്ങനെ കാണാന്‍ ആഗ്രഹിച്ചോ അങ്ങനെ കണ്ടു. അത്രേ ഉള്ളു.

ഗാന്ധിയെ ഒരു demigod/ perfect avathar ഇങ്ങനൊക്കെ കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കെമ്പ് ഒരു കൊട്ടേഷന്‍ വിരുന്നു നല്‍കുന്നുണ്ട്.

എന്നാല്‍ മറ്റൊരു ലിങ്കില്‍ തന്ന “Gandhi and the Black People of South Africa“ എന്ന ലേഖനത്തില്‍ James D. Hunt,
ഗാന്ധിയെ യദ്ധാര്‍ഥമായി കാണുന്നു.

സൌത്താഫ്രിയ്കയിലെ വെള്ളക്കാരല്ലാത്തവരുടെ -കളേര്‍ഡ്സ്, ഇന്‍ഡ്യന്‍സ്, ബ്ലാക്സ്-പ്രശ്നങ്ങള്‍ ഓരോന്നും ഓരോ തര‍ത്തിലുള്ളതായിരുന്നു,
അദ്ദേഹം പറയുന്നു.

“The Indians, Coloured and Africans were often fighting their battles in different colonies, against different laws, and on the basis of different cultural foundations. The Coloured achieved the first effective political org