വരമൊഴിയും മൊഴിയും മറന്നേക്കൂ..

 വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ്‌ എഴുതുക.

indic  വരമൊഴിക്കും  കീമാനും  പകരം  ഗൂഗിളിന്റെ  അതിനൂതന എഡിറ്റര്‍  ഇതാ ചരിത്രം  തിരുത്തിക്കുറിക്കുന്നു.

ഇത്   പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വിന്‍ഡോസ്‌ 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത്‌ അമേരിക്കയിലെ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്‌. അവിടെ നിന്നും യു.ടി.എഫ്‌ 8 ലേക്ക്‌ കയറ്റി അയക്കുമ്പോള്‍ കെവിന്‍ സിജി രൂപം കൊടുത്ത അഞ്ചലി‌ഓള്‍ഡ്‌ ലിപിയായി ഇന്റെര്‍നെറ്റ്‌ എക്സ്‌‌പ്ലോറര്‍ പേജില്‍ മാറുകയും അതിനെ കോപ്പിചെയ്ത്‌ ബ്ലോഗുകളിലോ സൈറ്റുകളിലോ ഒട്ടിക്കുവാനും പ്രസിദ്ധീകരിക്കുവാനും വഴിയൊരുക്കിയിരുന്നു. സൗജന്യമായി ബ്ലോഗര്‍ പേജുകളിലൂടെ രൂപം കൊണ്ട വൈവിധ്യമാര്‍ന്ന പോസ്റ്റുകള്‍ വലിയൊരു ഇന്റെര്‍നെറ്റ്‌ വിപ്ലവം തന്നെ കൈവരിച്ചു. പെരിങ്ങോടന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന രാജ്‌ നായര്‍ കീമാന്‍ എന്ന സംവിധാനത്തിലൂടെ ലിനക്സിലായാലും മൈക്രോസോഫ്റ്റിലായലും മലയാള അക്ഷരങ്ങള്‍ നേരിട്ട്‌ ടൈപ്പ്‌ ചെയ്യുവാനുള്ള സംവിിധാനം ഒരുക്കി. അതിലൂടെ മലയാളികള്‍ക്ക്‌ - ഇംഗ്ലീഷ്‌ അറിഞ്ഞുകൂടാത്ത ഒരു വ്യക്തിിക്കുപോലും മലയാളത്തില്‍ ചാറ്റ്‌ ചെയ്യുവാന്‍ അവസരം ലഭിച്ചു.

ആഡ്‌ഓണ്‍സ്‌ എന്ന സംവിധാനത്തിലൂടെ വരമൊഴി എഡിറ്ററുുടെ സഹായത്താല്‍ പല ഭാഷാ പത്രങ്ങളേതടക്കം നിരവധി ഫോണ്ടുകളിലേയ്ക്ക്‌ മാറ്റം വരുത്തുവാനും അവസരമൊരുക്കി. വരമൊഴി എഫ്.എ.ക്യു എന്ന ബ്ലോഗിലൂടെ വരമൊഴിയുടെ വലിയൊരു സഹായ ഹസ്തം തന്നെ നിലവിലുണ്ട്‌. വരമൊഴിയെപ്പറ്റിയുള്ള ചരിത്രം തന്നെ വിക്കിപീഡിയയില്‍ ലഭ്യമാണ്. മാത്രുഭൂമി ദിനപത്രത്തിന്റെ വെബ്‌സൈറ്റില്‍ ചര്‍ച്ച വേദിയില്‍ വരമൊഴി എഡിറ്ററില്‍ നിന്ന്‍ ലഭിക്കുന്ന മാറ്റ്‌വെബ് ‌ഫോണ്ടിലുള്ള ഉള്ളടക്കം അവതരിപ്പിക്കുവാന്‍ ഒരു സുവര്‍ണാവസരവും ലഭിക്കുകയുണ്ടായി. ഇന്നിപ്പോള്‍ പല ഫോണ്ടുകളെയും പദ്‌മയുടെ സഹായത്താല്‍ യൂണികോഡിലേയ്ക്ക്‌ മാറ്റുവാന്‍ കഴിയുന്നു. യൂണികോഡിലെ മലയാള വാക്കുകള്‍ സെര്‍ച്ച്‌ എഞ്ചിനുകളുടെ സഹായത്താല്‍ ഇഷട വിഷയം ഉള്‍‌ക്കൊള്ളുന്ന ബ്ലോഗ്‌ പോസ്റ്റുകളിലെത്തിക്കുന്നു. ദാറ്റ്‌സ്‌മലയാളം എന്ന പ്രസിദ്ധമായ വെബ്‌ സൈറ്റിലുമ് അഞ്ചലിഓള്‍ഡ്‌ ലിപിയാാണ് ഉപയോഗിക്കുന്നത്‌.

ലോകമെമ്പാടുമുള്ള ഒരു കൂട്ടം മലയാളികള്‍ ബ്ലോഗുകളിലൂടെ പരിചയക്കാരോ അല്ലെങ്കില്‍ ഒരു ബന്ധുത്വത്തേക്കാള്‍ ഉയര്‍ന്ന ഒരു സ്ഥാനമോ നേടിയെടുത്തു. അതിന് ശേഷമാണ് ലോകമെമ്പാടും പല സ്ഥലങ്ങളില്‍ ബ്ലോഗേഴ്‌സ്‌ മീറ്റുകള്‍ നടത്തി പരസ്പരം നേരില്‍ കാണാതിരുന്ന പലരും നെറ്റിലൂടെയുള്ള പരിചയം പുതുക്കുന്നതും. അപ്പോഴാണ് അപരനാമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന പലരെയും പരിചയപ്പെടുവാന്‍ അവസരം ലഭിച്ചതും.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്തോഷ് തോട്ടിങ്ങലിന്റെ താഴെക്കാണുന്ന ലിങ്ക് കാണുക.

വരമൊഴിയിലും മൊഴി കീമാനിലും എന്‍കോഡിങ്ങ് ബഗ്ഗുകള്‍

« Previous entries

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location